വാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധമൂലം ആഗോള സമ്പദ്വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടു ണ്ട്. അത് എത്രത്തോളം സമ്പദ്വ്യവസ്ഥകളെ സ്വാധീനിക്കുമെന്നതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോ ൾ പുറത്ത് വരുന്നത്. 2007-09 കാലഘട്ടത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തേക്കാൾ ഭീകരമായ അവസ്ഥയിലേക്ക് ലോകം നീങ്ങു മെന്നാണ് ലോകബാങ്ക് നൽകുന്ന മുന്നറിയിപ്പ്. ദരിദ്ര രാജ്യങ്ങളിൽ സമാനതകളില്ലാത്ത പ്രതിസന്ധിയാവും കോവിഡ് സൃഷ്ടിക്കുകയെന്ന് ലോകബാങ്ക് പ്രസിഡൻറ് മാൽപാസ് പറഞ്ഞു.
ആരോഗ്യപരമായ പ്രതിസന്ധിക്കുമപ്പുറം ആഗോള മാന്ദ്യം കോവിഡ് മൂലമുണ്ടാകും. 2007ലെ മാന്ദ്യത്തേക്കാളും രൂക്ഷമായിരിക്കും ഇത്. ഉൽപാദനം, നിക്ഷേപം, തൊഴിൽ, വ്യാപാരം എന്നിവയെല്ലാം കോവിഡ് മൂലം പ്രതിസന്ധി നേരിടുകയാണെന്ന് മാൽപാസ് വ്യക്തമാക്കി.
ദരിദ്ര രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും പിന്തുണ നൽകാനാണ് ലോകബാങ്ക് ഇപ്പോൾ ശ്രമിക്കുന്നത്. പാവപ്പെട്ടവർക്കും പ്രതിസന്ധി അഭിമുഖീകരിക്കുന്നവർക്കും സഹായമെത്തിക്കുകയാണ് ലോകബാങ്കിെൻറ പ്രാഥമിക ലക്ഷ്യം. വ്യവസായവും തൊഴിലുകളും സംരക്ഷിക്കുകയെന്നതും ലോകബാങ്കിെൻറ പ്രഖ്യാപിത ലക്ഷ്യമാണെന്നും മാൽപാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.