പെട്രോളി​േൻറയും ഡീസലി​േൻറയും എക്​സൈസ്​ തീരുവ കൂട്ടി കേന്ദ്രസർക്കാർ


ന്യൂഡൽഹി: പെട്രോളി​േൻറയും ഡീസലി​േൻറയും എക്​സൈസ്​ തീരുവ കൂട്ടി കേ​ന്ദ്രസർക്കാർ. പെട്രോളിൻെറ തീരുവ ലിറ്ററിന്​ 10 രൂപയും ഡീസലി​േൻറത്​ 13 രൂപയുമാണ്​ വർധിപ്പിച്ചത്​. എന്നാൽ, ഇതുമൂലം ചില്ലറ വിപണിയിൽ എണ്ണവില വർധിക്കില്ലെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചു.

മെയ്​ ആറ്​ മുതൽ പുതിയ നിരക്ക്​ നിലവിൽ വരും. അന്താരാഷ്​ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞത്​ മൂലമുണ്ടായ നഷ്​ടം നികത്തുന്നതിനാണ്​ തീരുവ കൂട്ടിയതെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കി. വികസന പദ്ധതികൾക്ക്​ പണം കണ്ടെത്തുന്നത്​ പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്​സൈസ്​ തീരുവയിൽ നിന്നാണെന്നും കേ​ന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. 

നേരത്തെ കോവിഡ്​ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്​ടം മറികടക്കാൻ ഡൽഹിയും  ഇന്ധന നികുതി വർധിപ്പിച്ചിരുന്നു. ഈ തീരുമാനത്തെ ബി.ജെ.പി രൂക്ഷമായി വിമർശിക്കുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Excise duty on petrol raised by Rs 10, diesel by Rs 13-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.