ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തും എത്രത്തോളം കള്ളപ്പണം ഉണ്ടെന്ന് കൃത്യമായി കണ്ട െത്താൻ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി. ഒന്നാം മോദി സർക്കാറി െൻറ കാലത്ത് രൂപവത്കരിച്ച സമിതിയാണ് കള്ളപ്പണത്തിെൻറ കണക്ക് പുറത്തുകൊണ്ടു വരുന്നതിൽ പരാജയപ്പെട്ടത്.
വിശ്വാസയോഗ്യമായ രീതിയിൽ കള്ളപ്പണത്തിെൻറ കണക് ക് ലഭ്യമല്ലെന്ന് സമിതി തിങ്കളാഴ്ച പാർലമെൻറിൽവെച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. രാജ്യത്തിന് വെളിയിലുള്ളവരുടെ കള്ളപ്പണം തിരിച്ചുപിടിച്ച് ഓരോ ഭാരതീയെൻറ അക്കൗണ്ടിലും 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നു.
2016ൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയതും കള്ളപ്പണത്തിന് പൂട്ടിടാൻ എന്ന പേരിലായിരുന്നു. അതേ സർക്കാറിെൻറ കാലത്ത് രൂപവത്കരിച്ച സമിതിയാണ് ൈകവശമുള്ള കണക്കിൽപെടാത്ത തുക വ്യക്തമാക്കുന്നത് ബുദ്ധിമുട്ടേറിയ ജോലിയാണെന്ന് അറിയിച്ചത്. ആദ്യ മോദി സർക്കാറിെൻറ കാലത്ത് കള്ളപ്പണത്തെപ്പറ്റി അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക സമിതി ഏഴു തവണ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റവന്യു വകുപ്പും ധനവകുപ്പുമെല്ലാം പ്രത്യേകം ശേഖരിച്ച കള്ളപ്പണത്തിെൻറ കണക്കുകളിൽ വലിയ അന്തരമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിയൽ എസ്റ്റേറ്റ്, ഖനനം, മരുന്നുനിർമാണം, പാൻ മസാല, ഗുഡ്ക, പുകയില, സ്വർണം, ഓഹരി വിപണി, നിർമാണ മേഖല തുടങ്ങിയവ കേന്ദ്രീകരിച്ചാണ് കണക്കിൽപ്പെടാത്ത പണം ഏറ്റവുമധികം കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1980-2010 കാലയളവിൽ പല ഘട്ടങ്ങളിലായി 15 ലക്ഷം കോടിക്കും 34 ലക്ഷം കോടിക്കും ഇടയിലാണ് ഇന്ത്യക്കാർ വിദേശത്ത് സൂക്ഷിച്ചിട്ടുള്ള കണക്കിൽപെടാത്ത പണത്തിെൻറ തുകയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.