മുംബൈ: നാലുതവണ പാളിപ്പോയ ശ്രമം ഒടുവിൽ വിജയം കണ്ടു. കോടികളുടെ വായ്പ കുടിശ്ശികവരുത്തി രാജ്യംവിട്ട വിവാദവ്യവസായി വിജയ് മല്യയുടെ ആഡംബര െജറ്റ് നികുതി വകുപ്പ് ഒടുവിൽ വിറ്റു. പക്ഷേ, കിട്ടിയത് വെറും 35 കോടി. ഇ-ലേലംവഴി സേവന നികുതി വിഭാഗമാണ് ഫ്ലോറിഡയിെല ഏവിയേഷൻ മാനേജ്മെൻറ് സെയിൽസ് കമ്പനിക്ക് അത്യാഡംബര ജെറ്റ് വിറ്റത്. ബോംബെ ഹൈകോടതിയുടെ അനുമതി കിട്ടിയാൽ ജെറ്റ് കൈമാറും. മല്യ യാത്രക്കുപയോഗിച്ചിരുന്നതാണിത്.
2016 മാർച്ചിലെ ആദ്യ ലേലത്തിൽ 152 കോടിയാണ് വിലയിട്ടത്. അന്ന് ലേലത്തിൽ പെങ്കടുത്ത ഏക വ്യക്തി നിരക്ക് രേഖപ്പെടുത്തിയത് കേവലം 1.09 കോടിയാണ്. പിന്നീട് നികുതിവിഭാഗം 10 ശതമാനം വില കുറച്ചിരുന്നു. സേവന നികുതിയിനത്തിൽ മല്യ കുടിശ്ശികവരുത്തിയ 800 കോടി രൂപ ഇൗടാക്കാൻ ഒേട്ടറെ ആസ്തികൾ ജപ്തിചെയ്തിരുന്നു. അതിൽ ഉൾപ്പെട്ടതാണ് ജെറ്റ്. കർണാടക ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ഇ-ലേലത്തിന് വെച്ചത്. 2013 മുതൽ മുംബൈ വിമാനത്താവളത്തിലാണ് ഇത് നിർത്തിയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.