ന്യൂഡൽഹി: എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി (ഇ.പി.എസ്) അനുസരിച്ചുള്ള ചുരുങ്ങിയ പെൻഷൻ 2000 രൂപയാക്കിയേക്കും. നിലവിൽ ചു രുങ്ങിയത് 1000 രൂപയാണ് ഇ.പി.എസ്. ഇത് 2000 രൂപയാക്കി വർധിപ്പിക്കണമെന്ന ഉന്നതാധികാര സമിതി നൽകിയ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കാനാണ് സാധ്യത. പെൻഷൻ ഉയർത്തുന്നതോടെ 40 ലക്ഷത്തിലേറെ പേര്‍ക്ക് ഗുണം ലഭിക്കും.
നിലവിലുള്ള 60 ലക്ഷം പെന്‍ഷന്‍കാരില്‍ 40 ലക്ഷത്തിലേറെ പേര്‍ പ്രതിമാസം 1500 രൂപയിൽ താഴെ പെന്‍ഷന്‍ വാങ്ങുന്നവരാണ്. 18 ലക്ഷം പേരാണ് 1000 രൂപ പെൻഷൻ വാങ്ങുന്നത്. 9,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പുതിയ നിര്‍ദേശം സ്വീകരിച്ചാല്‍ ഇത് 12,000 കോടി രൂപയായി ഉയരും. സര്‍ക്കാറിെൻറ കൈയില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ടാണുള്ളത്. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ ചേരുന്നവരെല്ലാം പെന്‍ഷന്‍ പദ്ധതിയുടെയും ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.