ന്യൂഡൽഹി: രാജ്യത്തെ 9500ഒാളം ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളെ സർക്കാർ ‘സുരക്ഷിതമല്ലാത്ത സ്ഥാപനങ്ങളു’ടെ പട്ടികയിൽപെടുത്തി.ഇൗ സ്ഥാപനങ്ങൾ ദുരൂഹ ഇടപാടുകൾ തടയാനുള്ള സംവിധാനം ഏർപ്പെടുത്താത്തതാണ് കാരണം. ഇൗ ഗണത്തിലുള്ള 9491 സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ഇൻറലിജൻസ് യൂനിറ്റ് (എഫ്.െഎ.യു) പ്രസിദ്ധപ്പെടുത്തി.
പണം തട്ടിപ്പ് തടയാനുള്ള നിയമപ്രകാരം സഹകരണബാങ്കുകളും അവരുടെ പണമിടപാട് വിവരങ്ങൾ എഫ്.െഎ.യുക്ക് കൈമാറണം. സംശയാസ്പദ ഇടപാടുകളും 10 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകളും പരിശോധിക്കാൻ പ്രിൻസിപ്പൽ ഒാഫിസറെ നിയമിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഇത് പല സ്ഥാപനങ്ങളും നടപ്പാക്കിയിട്ടില്ല. 2016 നവംബറിലെ നോട്ട് നിരോധന ശേഷം ഇൗ സ്ഥാപനങ്ങളിൽ നടന്ന വിനിമയങ്ങൾ എഫ്.െഎ.യു നിരീക്ഷിച്ചിരുന്നു. വിവിധ വിവരങ്ങൾ വിലയിരുത്തിയശേഷമാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.