ധനക്കമ്മി ആറുമാസംകൊണ്ട് 83 ശതമാനത്തില്‍

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ ആറുമാസം കൊണ്ട് രാജ്യത്തെ ധനക്കമ്മി 4.47 ലക്ഷം കോടി രൂപ. മൊത്തം വര്‍ഷത്തേക്ക് ബജറ്റില്‍ കണക്കാക്കിയിരിക്കുന്നതിന്‍െറ 83.9 ശതമാനമാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ സമയത്ത് ഇത് 68.1 ശതമാനമായിരുന്നു. സര്‍ക്കാറിന്‍െറ വരവും ചെലവും തമ്മിലുള്ള അന്തരമായ കമ്മി നടപ്പു സാമ്പത്തികവര്‍ഷം മൊത്തത്തില്‍ പ്രതീക്ഷിക്കുന്നത് 5.33 ലക്ഷം കോടി രൂപയാണ്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 3.5 ശതമാനമാണിത്. നികുതി വരുമാനം ഇതേവരെ 4.48 ലക്ഷം കോടിയാണ്. ലക്ഷയമിടുന്നത് മൊത്തം 10.54 ലക്ഷം കോടിയും.
Tags:    
News Summary - Fiscal deficit hits 83.9% of budget estimate in first half

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.