ടോക്യോ: നിസാൻ, റെനോ കമ്പനികളുടെ മുൻ തലവൻ കാർലോസ് ഗോസൻ ജപ്പാനിൽ ജയിൽമോചി തനായി. സാമ്പത്തിക തിരിമറിയെ തുടർന്ന് മൂന്നു മാസത്തിലേറെയായി ടോക്യോയിൽ തടവിലാ യിരുന്നു. ഒമ്പതു ദശലക്ഷം ഡോളർ ജാമ്യത്തുക കെട്ടിവെച്ചാണ് കാർലോസ് പുറത്തിറങ്ങിയത്. ജാമ്യവ്യവസ്ഥപ്രകാരം ജപ്പാൻ വിടാൻ കഴിയില്ല.
ആഗോള വാഹനവ്യവസായരംഗത്തെ വൻ നാമങ്ങളിലൊന്നാണ് കാർലോസ്. വർഷങ്ങളോളം തെൻറ വരുമാനം കുറച്ചുകാണിച്ച് നികുതി വെട്ടിച്ചുവെന്നതാണ് ഇദ്ദേഹം നേരിടുന്ന പ്രധാന കേസ്. തെൻറ സ്വകാര്യ നഷ്ടങ്ങളെ കമ്പനിയുെട കണക്കിൽ വരവുവെച്ചുവെന്നും കേസുണ്ട്.
കഴിഞ്ഞവർഷം നവംബർ 19നാണ് അറസ്റ്റിലായത്. ഇതോടെ കാർലോസിനെ കമ്പനി പുറത്താക്കി. കുറ്റം തെളിയുകയാണെങ്കിൽ കുറഞ്ഞത് 15 വർഷത്തെ തടവുശിക്ഷ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.