കോവിഡ് 19 വൈറസ് ബാധ ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. വൈറസ് ബാധയും അതിന് പിന്നാലെ പ്രഖ ്യാപിച്ച ലോക്ഡൗണും മൂലം വിദേശനിക്ഷേപകർ വൻ തോതിൽ വിപണിയിൽ നിന്ന് പണം പിൻവലിക്കുകയാണ്. ഏപ്രിൽ 14 ന് സെബി (സെക ്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പുറത്ത് വിട്ട റിപ്പോർട്ടനുസരിച്ച് 9,103 കോടി രൂപയാണ് വിദേശ നിക ്ഷേപകർ ഏപ്രിൽ മാസത്തിൽ വിപണിയിൽ നിന്ന് പിൻവലിച്ചത്.
മാർച്ച് മാസത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനി ന്ന് 1.1 ലക്ഷം കോടി രൂപയും പിൻവലിച്ചിരുന്നു. ഇതേ തുടർന്ന് ഓഹരി വിപണിയിൽ വൻ ഇടിവും രേഖപ്പെടുത്തിയിരുന്നു. തുടർന ്നുള്ള ദിവസങ്ങളിൽ സർക്കാർ പാക്കേജുകളുടെ പ്രഖ്യാപനം ഇല്ലാതായതോടെ അടുത്ത ഘട്ടത്തിലും വൻ തോതിലാണ് വിദേശ നിക് ഷേപകർ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിച്ചത്. വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നത് വരും ദിവസങ്ങളിൽ ഇന്ത് യൻ ഓഹരി വിപണിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സെബി ഏപ്രിൽ 12 ന് കേന്ദ്ര സർക്കാരിനയച്ച കത്തിൽ സൂചിപ്പിക്കുന്നു. വിപണിയെ വൻ തകർച്ചയിനിന്ന് രക്ഷപ്പെടുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് വ്യവസായികളുടെ കൂട്ടായ്മയായ സി.ഐ.ഐ രംഗത്ത് വന്നിട്ടുണ്ട്
കോവിഡ് വ്യാപനം ആഗോള പ്രതിഭാസമാണ്. അത് ഇന്ത്യൻ വിപണിയിൽ ആഘാത ഏൽപ്പിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന ആശ്വാസ വാക്ക് മാത്രമാണ് വ്യവസായികൾക്ക് കേന്ദ്രസർക്കാറിൽ നിന്ന് ലഭിച്ചത്. ആഗോള തലത്തിൽ ഓഹരി വിപണി തുടർച്ചയായ നഷ്ടം രേഖപ്പെടുത്തിയതാണ് നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നത്. ഇത് കാരണം കൂടുതൽ നിക്ഷേപകരും ഇക്വിറ്റിയിൽനിന്ന് പിൻവലിഞ്ഞ് സ്വർണം, വജ്രം എന്നീ ലോഹങ്ങളിൽ നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു എന്നാണ് ഇന്ത്യ ബുൾസ് പുറത്ത് വിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
നിക്ഷേപം പിൻവലിച്ച വിദേശ നിക്ഷേപകർ വിപണിയിലേക്ക് മടങ്ങി വരാൻ കുറഞ്ഞത് എട്ട് മാസമെങ്കിലും എടുക്കും എന്നാണ് ദലാൽ സ്ട്രീറ്റ് വിദഗ്ധർ പറയുന്നത്. കോവിഡ് ബാധ എത്ര കാലം രാജ്യങ്ങളെ അലട്ടും എന്നാണ് നിലവിൽ ഭൂരിപക്ഷം സാമ്പത്തിക വിദഗധരും ഉറ്റു നോക്കുന്നത്. ചെറുകിട-ഇടത്തരം മേഖലയിലെ വ്യവസായികൾ ഒരു വൻ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല എന്നാണ് അവരുടെ കൂട്ടായ്‌മകൾ സൂചിപ്പിക്കുന്നത്. വൻകിട വ്യവസായികൾ സമ്പദ്ഘടനയുടെ പുതിയ രൂപം എങ്ങനെയായിരിക്കും എന്ന ആശങ്കയിലുമാണ്.
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വൈറസ് ബാധയിൽ നിന്ന് മോചിതരായിട്ടില്ല എന്ന് മാത്രമല്ല, കൂടുതൽ സങ്കീർണമായ ഘട്ടത്തിലേക്ക് കടക്കും എന്നാണ് കരുതന്നത്. ഇത് കാരണം സമ്പദ്ഘടനയുടെ തിരിച്ച് വരവ് എങ്ങനെയായിരിക്കും എന്ന വിശകലനങ്ങൾ വന്ന് തുടങ്ങിയിട്ടില്ല. പക്ഷെ ആഗോള സമ്പദ്ഘടനയുടെ ഗതി പാടെ മാറും എന്നതിൽ ആർക്കും സംശയമില്ല എന്നാണ് ലോക ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക റിപ്പോർട്ട് പറയുന്നത്. ഇത് ഇന്ത്യൻ വ്യവസായികളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഐ.എം.എഫ് ഇന്ത്യൻ വളർച്ച നിരക്ക് 1.9 ശതമാനമായി കുറച്ചിരുന്നു. മുമ്പ് 4 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു പ്രവചനം. ലോക ബാങ്ക് രണ്ട് ശതമാനം വളർച്ച നിരക്കാണ് പ്രവചിച്ചിരിക്കുന്നത്. വളർച്ച നിരക്ക് പൂജ്യമായിരിക്കും എന്നാണ് ബാർക്ലെസിൻെറ പ്രവചനം. ഏഷ്യൻ ഡെവലംപ്മെൻറ് ബാങ്ക് മാത്രമാണ് 3.7 ശതമാനം വളർച്ച നിരക്ക് പ്രവചിച്ചത്. മറ്റു സ്വകാര്യ ആഗോള റേറ്റിംഗ് ഏജൻസികളായ എസ് ആൻഡ് പി, മൂഡീസ് എന്നിവയും രണ്ട് ശതമാനം വളർച്ച നിരക്കാണ് പ്രവചിച്ചിട്ടുള്ളത്.
മെയ് മാസം പകുതിയോടെ ഇന്ത്യൻ സമ്പദ്ഘടനയുടെ ഭാവി എന്തായിരിക്കും എന്ന് കൂടുതൽ വ്യക്തമാവുമെന്നാണ് വ്യവസായികൾ കരുതുന്നത്. കോവിഡാനാന്തര ഇന്ത്യൻ സമ്പദ്ഘടനയുടെ തിരിച്ച് വരവ് സുലഭമായ പ്രക്രിയയായിരിക്കില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.