ന്യൂഡൽഹി: എരിതീയിൽ എണ്ണയൊഴിച്ച് ഇന്ധനവില കുതിക്കുന്നു. ഒരു ദിവസത്തെ ഏറ്റവും വലിയ വില വർധനയായ ലിറ്ററിന് 50 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വെള്ളിയാഴ്ച കൂട്ടിയത്. ബന്ദും ഹർത്താലും പ്രഖ്യാപിച്ച് വില വർധനയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ തയാറെടുക്കുന്നതിനിടെയാണ് വെല്ലുവിളിപോലെ ഇന്ധനകമ്പനികൾ വില കൂട്ടൽ തുടരുന്നത്. ഇന്ധനവില പ്രതിദിനം നിർണയിക്കാമെന്ന വ്യവസ്ഥ വന്നിട്ട് 14 മാസമായി. ഇക്കാലയളവിലെ ഏറ്റവും വലിയ വില വർധനയാണിത്.
സംസ്ഥാനത്തെ ചെറുകിട ഇന്ധന വിൽപനക്കാരുടെ വിലപ്പട്ടിക പ്രകാരം പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസലിന് 47 പൈസയുമാണ് കൂടിയത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോൾ കിട്ടാൻ 87.39 രൂപ കൊടുക്കണം. ഡൽഹിയിലാകെട്ട 79.99 രൂപയാണ് വില. ഡീസലിന് മുംബൈയിൽ 76.51ഉം ഡൽഹിയിൽ 72.07 രൂപയുമാണ് വില. രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിലിെൻറ വില കുറഞ്ഞിരിക്കുമ്പോഴാണ് ഇന്ധനവില വർധിക്കുന്നതെന്ന വിരോധാഭാസവുമുണ്ട്.
മൂന്നാഴ്ചകൊണ്ട് പെട്രോളിന് 2.85 രൂപയും ഡീസലിന് 3.30 രൂപയുമാണ് കൂട്ടിയത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം പ്രതിദിനം കൂപ്പുകുത്തുേമ്പാഴാണ് ഇന്ധനവില കുതിച്ചുകയറുന്നത്. കേന്ദ്രത്തിലെ മുൻ സർക്കാറുകളുടെ പാത പിന്തുടർന്ന് എക്സൈസ് തീരുവ ഒഴിവാക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
കേരളത്തിൽ പെട്രോളിന് കൊച്ചിയിൽ 81.85 രൂപയും കോഴിക്കോട് 82.28ഉം ആയിരുന്നു ഇന്നലത്തെ വില. ഡീസലിന് യഥാക്രമം 75.72ഉം 76.24ഉം രൂപ കൊടുക്കണം. അതിനിടെ, ഇന്ധനവില റെക്കോഡിട്ട നാൾ മുതൽ തുടരുന്ന അഭിപ്രായം കേന്ദ്ര പെട്രോളിയം മന്ത്രി വെള്ളിയാഴ്ചയും ആവർത്തിച്ചു. പെട്രോളിയം ഉൽപന്നങ്ങൾ ചരക്കു സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരേണ്ട
സമയമാണിതെന്നാണ് ധർമേന്ദ്ര പ്രധാെൻറ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.