കൊച്ചി: പെട്രോളിെൻറയും ഡീസലിെൻറയും അനിയന്ത്രിത വിലവർധന മൂലം പ്രതിസന്ധിയിലായ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ട് പാചകവാതക വിലവർധനയും. ഒരുവർഷത്തിനിടെ പത്ത് തവണയാണ് പാചകവാതക വില വർധിപ്പിച്ചത്. അടുത്തവർഷം മാർച്ചോടെ പാചകവാതക സബ്സിഡി പൂർണമായി നിർത്തലാക്കാനുള്ള മോദി സർക്കാറിെൻറ നീക്കത്തിെൻറ ഭാഗമായാണ് അടിക്കടിയുള്ള ഇൗ നടപടി വിലയിരുത്തപ്പെടുന്നത്. എന്നാൽ, അന്താരാഷ്ട്ര വിപണിയിലെ വിലവർധനയാണ് എണ്ണക്കമ്പനികൾ പറയുന്ന കാരണം.
14.2 കിലോ ഗാർഹിക സിലിണ്ടറിന് നിലവിലുണ്ടായിരുന്ന 597.50 രൂപക്ക് പകരം 646.50 രൂപയും 19 കിലോയുടെ ഗാർഹികേതര ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 1081 രൂപക്ക് പകരം 1160.50 രൂപയുമാണ് പുതുതായി നൽകേണ്ടത്. സബ്സിഡി ലഭിച്ചുവരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഇതിൽനിന്ന് 47.50 രൂപ ബാങ്ക് അക്കൗണ്ട് വഴി മടക്കിനൽകും. സബ്സിഡിക്ക് പുറത്തുള്ള ഗാർഹിക വിഭാഗത്തിന് നിലവിലുണ്ടായിരുന്നതിനേക്കാൾ 49 രൂപ അധികം ചെലവാകും. ഗാർഹിക, ഗാർഹികേതര സിലിണ്ടറുകൾക്ക് യഥാക്രമം 49 ഉം 79.50 ഉം രൂപ ഒറ്റയടിക്ക് വർധിപ്പിച്ചത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
രണ്ടുമാസത്തിനിടെ പെട്രോൾ വില ലിറ്ററിന് ആറ് രൂപയോളവും ഡീസലിന് അഞ്ച് രൂപയോളവും വർധിപ്പിച്ചതിന് പിന്നാലെയാണ് അടുക്കളയിലെ ഇരുട്ടടി. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനുശേഷം ഇതുവരെ സബ്സിഡി സിലിണ്ടറിന് പത്ത് തവണയും ഗാർഹികേതര സിലിണ്ടറിന് എട്ട് തവണയും വില വർധിപ്പിച്ചു. 2016 ഒക്ടോബർ ഒന്നിന് സബ്സിഡി സിലിണ്ടറിന് 490 രൂപയും ഗാർഹികേതര സിലിണ്ടറിന് 895 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് ആനുപാതിക കുറവ് ചില മാസങ്ങളിൽ ഉണ്ടായിട്ടുമില്ല.
നോട്ടുനിരോധനവും ജി.എസ്.ടിയും മൂലമുണ്ടായ പ്രതിസന്ധിക്ക് ആഴം കൂട്ടിയാണ് ഇന്ധനവില അടിക്കടി വർധിച്ചുകൊണ്ടിരിക്കുന്നത്. പെട്രോൾ, ഡീസൽ വിലവർധന അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിവെച്ചിട്ടുണ്ട്. പാചകവാതക വിലവർധന കൂടിയാകുേമ്പാൾ സാധാരണക്കാരുടെ കുടുംബ ബജറ്റ് അടിമുടി താളം തെറ്റും. പാവപ്പെട്ടവരുടെ വികസനത്തിന് പണം കണ്ടെത്താനെന്ന് പറഞ്ഞ് പെട്രോൾ, ഡീസൽ വിലവർധനയെ ന്യായീകരിച്ച കേന്ദ്രസർക്കാർ പാചകവാതക വിലയുടെ കാര്യത്തിലും സമാന നിലപാടിലാണ്. ജി.എസ്.ടിയുടെ പേരിൽ ഇപ്പോൾതന്നെ ഹോട്ടലുകൾ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഇൗടാക്കുന്നതായി പരാതിയുണ്ട്. പാചകവാതക വിലവർധനയുടെ പേരിൽ വീണ്ടും വില ഉയർത്തുമോ എന്നതാണ് നിലവിലെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.