അടിയന്തര ഘട്ടത്തിൽ സർവീസ് നടത്താൻ തയാറെന്ന് ഗോ എയർ

ന്യൂഡൽഹി: അടിയന്തര സാഹചര്യത്തിലും പ്രവാസികളെ നാട്ടിലെത്തിക്കാനും വേണ്ടി സർവീസ് നടത്താൻ തയാറെന്ന് ഗോ എയർ വിമാന കമ്പനി. ദേശവ്യാപക ലോക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെയും ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷനെയും കത്തിലൂടെയാണ് വിമാന കമ്പനി ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂ പ്രഖ്യാപനത്തോട് യോജിക്കുന്നു. ഇതിന്‍റെ ഭാഗമായി മാർച്ച് 22 മുതൽ മുഴുവൻ വിമാന സർവീസുകളും കമ്പനി നിർത്തിവെച്ചിരിക്കുകയാണ്. സർക്കാർ ആവശ്യപ്പെട്ടാൽ തങ്ങളുടെ വിമാനം സർവീസ് നടത്തുമെന്നും ഗോ എയർ മാനേജിങ് ഡയറക്ടർ ജെഹ് വാദിയ അറിയിച്ചു.

രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സർവീസ് ആണ് വാദിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഗോ എയർ.

Tags:    
News Summary - GoAir offers to carry out emergency services -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.