ഒരു വർഷം മുമ്പ് അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 1,700 ഡോളറായിരുന്നു വില. ഇപ്പോൾ അത് 1,970 ഡോളർ കടന്നിരിക്കുന്നു. വരും മാസങ്ങളിൽ 2,300 ഡോളറിനപ്പുറം വരെ എത്തിയേക്കാം എന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ സാഹചര്യത്തിൽ പറഞ്ഞാൽ ഒരു പവൻ സ്വർണത്തിന് വില 40,000വും കടന്നു മുന്നേറുകയാണ്. വരും ആഴ്ചകളിൽ തന്നെ 50,000 എത്തിയേക്കാം. ഇപ്പോൾ ഗ്രാമിന് 5,000 രൂപ എന്നത് 6,400 രൂപ വരെ ഉയരാം. ആഗോള ഓഹരി വിപണിയുടെ തകർച്ചയും ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ ഉയരുന്ന സംഘർഷവുമെല്ലാം ഇതിനു കാരണമാണ്.
വരുന്ന ആറുമാസമെങ്കിലും ഈ നില തുടരും എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം സ്വർണത്തിൽ നിക്ഷേപം നടത്തുമ്പോൾ ചില കണക്കുകൂട്ടലുകളും കരുതലും ആവശ്യമാണ്.
ഉദാഹരണത്തിന്, കൈയിലുള്ള ലക്ഷം രൂപ സ്വർണത്തിൽ നിക്ഷേപിക്കാൻ തീരുമാനിക്കുന്നു എന്ന് കരുതുക. ആദ്യമായി തീരുമാനിക്കേണ്ടത് ഏത് രൂപത്തിലാണ് നിക്ഷേപം നടത്തുക എന്നതാണ്. ആഭരണമായാണ് വാങ്ങുന്നതെങ്കിൽ നികുതിയും പണിക്കൂലിയും ഒക്കെ കഴിച്ച് 85,000 രൂപയുടെ സ്വർണമാണ് കൈയിൽ കിട്ടുക.
ഇനി അത് വിൽക്കാൻ ചെല്ലുമ്പോഴോ, വീണ്ടും രണ്ടായിരം രൂപക്കടുത്ത് കുറയും. സ്വർണനിക്ഷേപം എന്ന നിലക്ക് ആഭരണം വാങ്ങി വെക്കുകയാണെങ്കിൽ വാങ്ങുന്ന സമയത്തെ വിലയേക്കാൾ 20 ശതമാനമെങ്കിലും വർധന ഉണ്ടായാലേ മുടക്കുമുതൽ തിരിച്ചു കിട്ടൂ എന്ന് ചുരുക്കം.
ഗോൾഡ് ബോണ്ട്, ഇ.ടി.എഫ് തുടങ്ങിയ നിക്ഷേപ മാർഗങ്ങൾ വേറെയുമുണ്ട്. കരുതലോടെ അതും പരീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.