ന്യൂഡൽഹി: രാജ്യത്ത് സ്വർണ ഇറക്കുമതി 2017-18 സാമ്പത്തിക വർഷം ആദ്യപാതിയിൽ ഇരട്ടിയിലേറെയായി വർധിച്ചെന്ന് വാണിജ്യ മന്ത്രാലയ കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 688 കോടി ഡോളറിന് (44,494 കോടി രൂപ) സ്വർണം ഇറക്കുമതി ചെയ്തിടത്ത് നടപ്പുവർഷം ആദ്യപാതിയിൽ 1,695 കോടി ഡോളർ (1,09,617 കോടി രൂപ) ആയാണ് ഉയർന്നത്. രാജ്യത്തിെൻറ വ്യാപാരക്കമ്മിയിൽ പ്രധാന പങ്കുവഹിക്കുന്ന സ്വർണ ഇറക്കുമതി ഇൗ മാസം ഉത്സവ സീസൺ ആരംഭിച്ചതോടെ വീണ്ടും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.
പ്രതിശീർഷ ആളോഹരി വരുമാനത്തിെൻറ 2.4 ശതമാനം വരുന്ന 1,430 കോടി (92,000 കോടി രൂപ) ഡോളറാണ് ഏപ്രിൽ-ജൂൺ മാസങ്ങളിൽ രാജ്യത്തിെൻറ വരുമാനക്കമ്മി.
ഇന്ത്യക്ക് സ്വതന്ത്ര വ്യാപാര കരാറുള്ള ദക്ഷിണ കൊറിയയിൽനിന്ന് സ്വർണ ഇറക്കുമതി കൂടിയതോടെ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. നിലവിൽ സ്വർണ ഇറക്കുമതിക്ക് 10 ശതമാനം തീരുവ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.