മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ആശങ്കകൾക്കിടെ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമെന ്ന് പ്രവചനം. ദീപാവലിക്ക് മുന്നോടിയായി 10 ഗ്രാം സ്വർണത്തിൻെറ വില 40,000 രൂപയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. യു. എസ്-ചൈന വ്യാപാര യുദ്ധം നില നിൽക്കുന്നത് അന്താരാഷ്ട്ര രംഗത്ത് സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.
2008ലെ പ്രതിസന്ധിക്ക് സമാനമായി 2019ലും യു.എസ് സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. യു.എസിൽ ഹൃസ്വകാല ബോണ്ടുകളുടെ പലിശ നിരക്കുകൾ ദീർഘകാല ബോണ്ടുകളേക്കാൾ ഉയർന്നാണ് നിൽക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് മുന്നോടിയായാണ് ഈ പ്രതിഭാസം ഉണ്ടാവുന്നതെന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ അമേരിക്കയിലെ ജി.ഡി.പിയിലെ കുറവും ആശങ്കയാവുന്നുണ്ട്.
യുറോപ്പിലെ പ്രധാന സമ്പദ്വ്യവസ്ഥയായ ജർമ്മനിയിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ബ്രക്സിറ്റ് മൂലം പ്രതിസന്ധിയിലായ ബ്രിട്ടനിലെ സമ്പദ്വ്യവസ്ഥയുടെ സ്ഥിതിയും മെച്ചമല്ല. ഇതെല്ലാം സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.