വീണ്ടും റെക്കോർഡുകൾ ഭേദിച്ച്​ സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത്​ സ്വർണ വില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു. ഒരു ഗ്രാം സ്വർണത്തിന്​ 4765 രൂപയാണ്​ വില. ചരിത്രത്തിലാദ്യമായി പവൻെറ വില 38,120 രൂപയിലെത്തി. ഒരു ഗ്രാമിന്​ 30 രൂപയാണ്​ വർധിച്ചത്​. പവന്​ 240 രൂപയാണ്​ കുടിയത്​. 

ഈ വർഷം മാത്രം സ്വർണവിലയിൽ 30 ശതമാനം വർധനയാണ്​ രേഖപ്പെടുത്തിയത്​. 2011ന്​ ശേഷം ഇതാദ്യമായി അന്താരാഷ്​ട്ര വിപണിയിൽ ഒരു ഔൺസ്​ സ്വർണത്തിൻെറ വില 1,900 ഡോളറിലെത്തി. കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്​ചിതാവസ്ഥയാണ്​ സ്വർണവില ഉയരാനുള്ള പ്രധാന കാരണം. 

ഓഹരി വിപണികളിൽ സ്ഥിരത നഷ്​ടമായതോടെ നിക്ഷേപകർ​ മറ്റു വഴികൾ തേടി തുടങ്ങി. ഇത്​ വൻതോതിൽ സ്വർണത്തിൽ നിക്ഷേപമെത്താനും വില വർധിക്കാനും കാരണമായി. 

Tags:    
News Summary - Gold price hike in india-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.