representational image

സ്വർണം വില ​ 11 മാസത്തിനിടെയിലെ ഉയർന്ന​ നിലയിൽ

ന്യൂഡൽഹി: സ്വർണത്തി​​െൻറ വില 11 മാസത്തിനിടയിലെ റെക്കോർഡ്​ നിലവാരത്തിലേക്ക്​. 10 ഗ്രാം 24 കാരറ്റ്​ സ്വർണത്തിന്​ 31,350 രൂപയാണ്​ ഇന്നത്തെ വില. ഒരു ദിവസം കൊണ്ട്​ ഏകദേശം 990 രൂപയാണ്​ വർധിച്ചത്​.

ഡോളറി​​െൻറ വിനിമയ മൂല്യം 2015ന്​ ശേഷം ഏറ്റവും താഴ്​ന്ന നിലയിലെത്തിയതും, അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘർഷവും സ്വർണത്തിന്​ കരുത്താകുകയായിരുന്നു.

അമേരിക്കയിലെ തൊഴിൽ വളർച്ച കുറയുമെന്ന പ്രഖ്യാപനവും സ്വർണ വില ഉയരുന്നതിന്​ കാരണമായി. അന്താരാഷ്​ട്ര വിപണിയിലും  വില ഉയർന്ന്​ തന്നെയാണ്​. വെള്ളി വിലയും ഉയരുകയാണ്​.

Tags:    
News Summary - Gold rallies to hit 11-month high–Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.