വീണ്ടും റെക്കോർഡ്​ പിന്നിട്ട്​ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത്​ സ്വർണ വില പുതിയ റെക്കോർഡിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ വർധിച്ച്​​ 4,520 രൂപയായി. 36,160 രൂപയാണ്​ ഒരു പവൻ സ്വർണത്തിൻെറ വില. 160 രൂപയാണ്​ ഇന്ന്​ വർധിച്ചത്​. ഇതാദ്യമായാണ്​ സ്വർണ വില 36,000 കടക്കുന്നത്​.

കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക സാഹചര്യം തന്നെയാണ്​ സ്വർണ വിലയെ സ്വാധീനിക്കുന്നത്​. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത്​ കോവിഡ്​ കേസുകൾ വൻതോതിൽ വർധിച്ചിരുന്നു. ഇതേതുടർന്ന്​ സുരക്ഷിത നിക്ഷേപമായി പലരും സ്വർണത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതാണ്​ വില വർധനക്കുള്ള പ്രധാന കാരണം. 

സ്വർണത്തിൻെറ ഭാവി വിലയും വർധിച്ചു. 0.7 ശതമാനം ഉയർന്ന്​ 10 ഗ്രാമിന്​ 48,794 രൂപയായാണ്​ വില വർധിച്ചത്​. 

Tags:    
News Summary - Gold rate increase-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.