സാമ്പത്തിക പരിഷ്​കാരങ്ങൾക്ക്​ വിട; ഇനി ജനകീയപദ്ധതികളുടെ കാലം

ന്യൂഡൽഹി: ഗുജറാത്തിൽ ബി.ജെ.പി​ ആറാം തവണയും അധികാത്തിലെത്തുമെന്നാണ്​ ആദ്യഘട്ട തെരഞ്ഞെടുപ്പ്​ ഫലം നൽകുന്ന സൂചന. പക്ഷേ ഗുജറാത്ത്​ ബി.ജെ.പിക്ക്​ ഒരു ഷോക്ക്​ ട്രീറ്റ്​മ​​െൻറാണ്​ നൽകിയത്​. പല മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​ കോൺഗ്രസ്​ കാഴ്​ചവെച്ചത്​. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും രാഷ്​ട്രീയ വിജയം നേടാൻ സാധിച്ചുവെന്നത്​ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്​.

ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ ഫലം നിർണായക മാറ്റങ്ങളുണ്ടാക്കുക ഇന്ത്യയിലെ സമ്പദ്​വ്യവസ്ഥയിലായിരിക്കും. ജി.എസ്​.ടി, നോട്ട്​ പിൻവലിക്കൽ തുടങ്ങിയ തീരുമാനങ്ങൾ ബി.ജെ.പിയെ സംബന്ധിച്ചടിത്തോളം ഒരു ചൂതാട്ടമായിരുന്നു. എന്നാൽ, തീരുമാനം നേരിട്ട്​ ബാധിച്ച സൂറത്തിൽ വലിയ പ്രശ്​നമുണ്ടായില്ലെങ്കിലും ജനങ്ങളിൽ എതിർപ്പുയരുന്നത്​ ബി.ജെ.പി പരിഗണിക്കുമെന്ന്​ ഉറപ്പാണ്​. ഗുജറാത്തിൽ കഴിഞ്ഞ വർഷം നേടിയ 115ൽ കൂടുതൽ സീറ്റ്​ നേടി അധികാരത്തിലെത്തുമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ സീറ്റുകൾ  നിലനിർത്താൻ ബി.ജെ.പിക്ക്​ സാധിച്ചില്ല.

നിലവിലെ സാഹചര്യത്തിൽ ജി.എസ്​.ടി, നോട്ട്​ പിൻവലിക്കൽ ​േ​പാലുള്ള വലിയ പരിഷ്​കാരങ്ങൾക്ക്​ ബി.ജെ.പി മുതിരില്ല എന്നാണ്​ സൂചന. അത്തരം പരിഷ്​കാരങ്ങളുമായി മുന്നോട്ട്​ പോയാൽ 2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ അത്​ തിരിച്ചടിയാവുമെന്ന്​ മോദിക്കും കൂട്ടർക്കും അറിയാം. ഗുജറാത്തിൽ വൻ വിജയമുണ്ടായിരുന്നെങ്കിൽ വരുന്ന ബജറ്റിൽ കൂടുൽ സാമ്പത്തിക പരിഷ്​കാരങ്ങൾ പ്രഖ്യാപിക്കാൻ ജെയ്​റ്റ്​ലിക്ക്​ അത്​ കരുത്ത്​ പകർന്നേനെ. ഇനി ജനകീയ പദ്ധതികൾ പ്രഖ്യാപിച്ച്​ ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ മുഖം രക്ഷിക്കാനുള്ള ശ്രമമായിരിക്കും ബി.ജെ.പി നടത്തുക.

Tags:    
News Summary - Goodbye reforms, welcome populism-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.