കൊച്ചി: കൊച്ചിൻ തുറമുഖ ട്രസ്റ്റ് നഷ്ടത്തിൽനിന്ന് കരകയറുന്നു. ചരക്കുകടത്തിലും കണ്ടെയ്നർ നീക്കത്തിലും മുൻ വർഷങ്ങെളക്കാൾ ഗണ്യമായ വർധനയുണ്ടാെയന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. ഇൗ വർഷം ഏപ്രിലിനും സെപ്റ്റംബറിനുമിെട 14.264 ദശലക്ഷം ടൺ ചരക്കാണ് കൊച്ചി തുറമുഖത്ത് കൈകാര്യം ചെയ്തത്. കഴിഞ്ഞവർഷം ഇതേ കാലയളവിലേതിെനക്കാൾ 19.62 ശതമാനം കൂടുതലാണിത്. ഇതേ കാലയളവിൽ കണ്ടെയ്നർ നീക്കത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 10.66 ശതമാനം വർധന രേഖപ്പെടുത്തി.
ചരക്ക് കൈകാര്യം ചെയ്യുന്നതിൽ കൊൽക്കത്ത ഹാൽദിയ ഡോക്ക് കോംപ്ലക്സാണ് രണ്ടാം സ്ഥാനത്ത്. 2015-16 സാമ്പത്തികവർഷം 2,20,98,000 ടൺ ചരക്കാണ് കൊച്ചി തുറമുഖം കൈകാര്യം ചെയ്തത്. 2016-17ൽ ഇത് 2,50,07,000 ടണ്ണായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.