ന്യൂഡൽഹി: സ്വർണ്ണ ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള പരിധി കേന്ദ്രസർക്കാർ ഉയർത്തി. ഒരു സാമ്പത്തിക വർഷത്തിൽ വ്യക്തികൾക്ക് സ്വർണ്ണ ബോണ്ടിൽ നിക്ഷേപിക്കാവുന്ന പരിധി 4 കിലോ ഗ്രാമായാണ് ഉയർത്തിയിരിക്കുന്നത്. മുമ്പ് ഇത് 500 ഗ്രാം മാത്രമായിരുന്നു. സ്വർണ്ണ ബോണ്ടിലെ നിക്ഷേപം വർധിപ്പിക്കുന്നതിനാണ് കേന്ദ്രസർക്കാറിെൻറ നടപടി.
ട്രസ്റ്റുകൾ പോലുള്ള സ്ഥാപനങ്ങൾക്ക് 20 കിലോഗ്രാം വരെ സ്വർണ്ണ ബോണ്ടിൽ നിക്ഷേപിക്കാം. നിലവിൽ ബി.എസ്.ഇ, എൻ.എസ്.ഇ, വിവിധ ബാങ്കുകൾ എന്നിവരെല്ലാം സ്വർണ്ണ ബോണ്ടുകൾ പുറത്തിറക്കുന്നുണ്ട്. സ്വർണ്ണ ബോണ്ടിലെ നിക്ഷേപ പരിധി ഉയർത്തുന്നത് വഴി കൂടുതൽ മൂലധന സമാഹരണം കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നുണ്ട്.
2005ലാണ് സ്വർണ്ണ ബോണ്ടുകൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. 2015--^16 സാമ്പത്തിക വർഷത്തിൽ 15,000 കോടിയും 2016--^17 സാമ്പത്തിക വർഷത്തിൽ 10-,000 കോടിയുമാണ് സ്വർണ്ണ ബോണ്ടിലൂടെ സ്വരൂപിക്കാൻ സർക്കാർ ലക്ഷ്യമിട്ടത്. നിലവിൽ 4,769 കോടി രൂപ ഇൗ സാമ്പത്തിക വർഷത്തിൽ സ്വർണ്ണ ബോണ്ടിലൂടെ കേന്ദ്രസർക്കാർ സ്വരൂപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.