ന്യൂഡൽഹി: ദക്ഷിണകൊറിയയിൽ നിന്നുള്ള സ്വർണ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. ദക്ഷിണകൊറിയിൽ നിന്ന് സ്വർണ ഇറക്കുമതി നടത്തുന്നതിലൂടെ വ്യാപരികൾക്ക് വൻതോതിൽ നികുതി ലാഭിക്കാൻ കഴിയുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.
വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് 10 ശതമാനം നികുതിയാണ് കേന്ദ്രസർക്കാർ ചുമത്തുന്നത്. എന്നാൽ ഇന്ത്യയുമായി സ്വതന്ത്ര്യ വ്യാപാര കരാർ നിലവിലുള്ള രാജ്യങ്ങൾക്ക് ഇത് ബാധകമല്ല. ഇതാണ് ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽ നിന്ന് വൻതോതിൽ സ്വർണ ഇറക്കുമതി ഉണ്ടാവൻ കാരണം.
നേരത്തെ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് 12.5 ശതമാനം എക്സൈസ് നികുതിയാണ് ചുമത്തിയിരുന്നത്. ജി.എസ്.ടി നടപ്പിലായതോടെ നിരക്കുകൾ കുറയുകയായിരുന്നു. സ്വതന്ത്ര്യ വ്യാപാര കരാർ ദക്ഷിണകൊറിയയിൽ നിന്നുള്ള സ്വർണ ഇറക്കുമതി ബാധകമാവില്ലെന്നാണ് കേന്ദ്രസർക്കാർ പുതുതായി അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.