ന്യൂഡൽഹി: വ്യവസായ സൗഹൃദ രാജ്യമാകുന്നതിെൻറ ഭാഗമായി 200 പുതിയ പരിഷ്കാരങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനങ്ങൾക്കുള്ളിൽ എത്താൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാറിെൻറ പരിഷ്കാരങ്ങൾ. ഡിപ്പാർട്ട്മെൻറ് ഒാഫ് ഇൻഡസ്ട്രിയൽ-പോളിസി ആൻഡ് പ്രമോഷൻ സെക്രട്ടറി രമേഷ് അഭിഷേകാണ് ഇതുസംബന്ധിച്ച് വിവരം പുറത്ത് വിട്ടത്.
നിലവിൽ 122 പരിഷ്കാരങ്ങൾ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. 90 പരിഷ്കാരങ്ങൾ വൈകാതെ തന്നെ നിലവിൽവരും. നികുതി, ലൈസൻസ്, നിക്ഷേപകരുടെ സുരക്ഷ എന്നിവയിൽ സർക്കാർ നടപ്പിലാക്കിയ കാര്യങ്ങളാണ് വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് മികച്ച റാങ്ക് ലഭിക്കാൻ കാരണമെന്നും രമേഷ് അഭിഷേക് പറഞ്ഞു. 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയത് വലിയ നേട്ടമാണ്. ആദ്യ അമ്പതിനുള്ളിൽ എത്തുക എന്നതാണ് സർക്കാറിെൻറ ഭാവിയിലെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച പുറത്തിറക്കിയ ഇൗസ് ഒാഫ് ഡ്യൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഇന്ത്യ നൂറാം സ്ഥാനത്തേക്ക് കുതിച്ചിരുന്നു. നികുതി പരിഷ്കാരം, ലൈസൻസ്, നിക്ഷേപകർക്കുള്ള സംരക്ഷണം എന്നിവയെല്ലാമാണ് ഒറ്റയടിക്ക് 30 റാങ്കുകൾ മെച്ചപ്പെടുത്താൻ രാജ്യത്തെ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.