ന്യൂഡൽഹി: ഒന്നിലധികം അൗണ്ടുകളിൽനിന്നായി ഒരു കോടിക്കുമേൽ പണം പിൻവലിച്ചാലും രണ്ടു ശതമാനം നികുതി ഈടാക്കും. വ ്യാഴാഴ്ച പാസാക്കിയ ധനബില്ലിൽ ഇതിനായി ഭേദഗതി വരുത്തിയിട്ടുണ്ട്. ഒരു കോടിക്കുമേൽ പണം പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി ഈടാക്കുമെന്ന നിർദേശം മറികടക്കാൻ ഒന്നിലേറെ അക്കൗണ്ടുകളിൽനിന്നു പണം പിൻവലിച്ചേക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണു പണമായി ഒരു കോടിയിലേറെ പിൻവലിക്കുന്നതിനു നികുതി ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.