ന്യൂഡൽഹി: രാജ്യത്തെ കർഷക രോഷം തണുപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ കാർഷിക വായ്പ എഴുതി തള്ളാൻ ഒരുങ്ങുന്നതായ ി റിപ്പോർട്ട്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെയ ാണ് പുതിയ നീക്കം.
ബിസിനസ്ലൈനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പരാജയത്തിനുള്ള മുഖ്യകാരണം കർഷക പ്രക്ഷോഭങ്ങളാണെന്ന വിലയിരുത്തൽ ബി.ജെ.പിക്കുണ്ട്. ഇൗയൊരു സാഹചര്യത്തിലാണ് നാല് ലക്ഷം കോടിയുടെ കാർഷിക വായ്പ എഴുതി തള്ളി മുഖം രക്ഷിക്കാൻ മോദി സർക്കാർ നീക്കം നടത്തുന്നത്. ശക്തികാന്ത ദാസ് ആർ.ബി.െഎ ഗവർണറായി ചുമതലയേറ്റെടുത്തതോടെ ഇത്തര നീക്കങ്ങൾ അതിവേഗത്തിൽ നടത്തുമെന്നാണ് സൂചന.
അതേസമയം, വായ്പ എഴുതി തള്ളൽ അത്ര എളുപ്പത്തിൽ നടക്കില്ലെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. നിലവിൽ എതാണ്ട് 6.27 ലക്ഷം കോടിയാണ് ഇന്ത്യയുടെ ധനകമ്മി. വായ്പകൾ എഴുതി തള്ളിയാൽ ഇത് വീണ്ടും ഉയരും. കിട്ടാകടം മൂലം പ്രതിസന്ധിയിലായ ബാങ്കുകൾക്ക് വായ്പയുടെ ഭാരം കൂടി നിലവിൽ വഹിക്കാനാവില്ല. എങ്കിലും കാർഷിക വായ്പകൾ എഴുതി തള്ളാനുള്ള തീരുമാനത്തിനെതിരെ എതിർപ്പുയരില്ലെന്നാണ് സർക്കാർ കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.