ന്യൂഡൽഹി: രാജ്യത്തെ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിൻെറ പാതയിലേക്ക് കയറിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയിൽ വളർച്ചയുണ്ടായെന്നും നിർമല സീതാരാമൻ പറഞ്ഞു.
വൈദ്യുതി-എണ്ണ ഉപയോഗം, സംസ്ഥാനങ്ങൾക്ക് അകത്തും പുറത്തുമുള്ള ഗതാഗതം, പി.എം.ഐ ഡാറ്റ, റിടെയിൽ സാമ്പത്തിക ഇടപാടുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ധനമന്ത്രിയുടെ വിലയിരുത്തൽ. ഇന്ത്യൻ ജി.ഡി.പിയുടെ 10 ശതമാനമാണ് ഉത്തേജന പാക്കേജായി പ്രഖ്യാപിച്ചത്. സമ്പദ്വ്യവസ്ഥയിൽ വേണമെങ്കിൽ ഇനിയും ഇടപെടുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിൻെറ പാതയിലാണെന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.