ന്യൂഡൽഹി: 130 കോടി ജനങ്ങളെയും ഒറ്റ വിപണിയിലേക്ക് ഏകോപിപ്പിക്കുന്ന അതിബൃഹത്തായ നികുതിസമ്പ്രദായമാണ് ചരക്കുസേവനനികുതി (ജി.എസ്.ടി)യിലൂടെ രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതിപരിഷ്കാരമാണിത്. ജി.എസ്.ടി നിലവിൽ വരുന്നതോടെ 12ലേറെ കേന്ദ്ര-സംസ്ഥാനനികുതികളും ഇല്ലാതാകും. ഏഷ്യയിലെ മൂന്നാമത്തെയും ലോകത്തെ ആറാമത്തെയും വലിയ സാമ്പത്തികവ്യവസ്ഥയായ ഇന്ത്യ ഏറ്റവും ആധുനികമായ നികുതിസംവിധാനത്തിലേക്ക് കൂടിയാണ് ജി.എസ്.ടിയിലൂടെ ചുവടുമാറ്റുന്നത്. വിവിധ സർക്കാറുകളുടെ കാലത്ത് കോൺഗ്രസും ബി.ജെ.പിയുമടക്കം പല പാർട്ടികളും ജി.എസ്.ടി നടപ്പിലാക്കുന്നതിനെ എതിർത്തിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ജി.എസ്.ടി സംവിധാനത്തെ ശക്തമായി എതിർത്തവരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേ മോദി തന്നെയാണ് ഒറ്റനികുതി, ഒറ്റവിപണി നികുതി വ്യവസ്ഥയിലേക്കുള്ള രാജ്യത്തിെൻറ നിർണായകമായ ചുവടുമാറ്റം അർധരാത്രി പാർലമെൻറിൽ പ്രഖ്യാപിച്ചതും.
ജി.എസ്.ടിയുടെ 17 വർഷം നീണ്ട യാത്രയുടെ നാൾവഴി:
- ഫെബ്രുവരി 1986: 1986-87 വർഷത്തെ ബജറ്റിൽ അന്നത്തെ ധനമന്ത്രി വിശ്വനാഥ് പ്രതാപ് സിങ് എക്സൈസ് നികുതിയിൽ സമൂല പരിഷ്കരണം നിർദേശിച്ചു
- 2000: പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പുതിയ നികുതിസംവിധാനം അവതരിപ്പിച്ചു, അന്നത്തെ പശ്ചിമ ബംഗാൾ ധനമന്ത്രി അസീം ദാസ്ഗുപ്തയുടെ നേതൃത്വത്തിലെ സമിതിയെ ജി.എസ്.ടി മാതൃക രൂപവത്കരിക്കാൻ ചുമതലപ്പെടുത്തി
- 2003: നികുതിപരിഷ്കരണത്തിന് പ്രധാനമന്ത്രി വാജ്പേയി, സാമ്പത്തിക വിദഗ്ധനായ വിജയ് കേൽക്കറിെൻറ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചു
- 2004: നിലവിലെ നികുതിസമ്പ്രദായത്തിനുപകരം ജി.എസ്.ടി നടപ്പാക്കാൻ അന്നത്തെ ധനമന്ത്രാലയം ഉപദേശകൻ കൂടിയായ വിജയ് കേൽക്കർ ശിപാർശ ചെയ്തു
- ഫെബ്രുവരി 28, 2006: കേന്ദ്ര ബജറ്റിൽ ആദ്യമായി ജി.എസ്.ടി പരാമർശം. ധനമന്ത്രി പി. ചിദംബരം 2010 ഏപ്രിൽ ഒന്നിന് ജി.എസ്.ടി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ജി.എസ്.ടിയുടെ രൂരേഖ തയാറാക്കാൻ ഉന്നതസമിതിയെയും നിയോഗിച്ചു
- 2008: സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതസമിതി രൂപവത്കരിച്ചു
- ഏപ്രിൽ 30, 2008: ഉന്നതാധികാര സമിതി ‘ജി.എസ്.ടിക്കായുള്ള മാതൃകയും രൂപരേഖയും’ എന്ന പേരിൽ റിപ്പോർട്ട് സമർപ്പിച്ചു.
- 2009: അസീംദാസ് ഗുപ്ത സമിതി സമർപ്പിച്ച ജി.എസ്.ടിയുടെ അടിസ്ഥാനഘടന ധനമന്ത്രി പ്രണബ് മുഖർജി പ്രഖ്യാപിക്കുകയും 2010ൽ ജി.എസ്.ടി നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു. ജി.എസ്.ടിയുടെ അടിസ്ഥാനഘടനയെ ബി.ജെ.പി എതിർത്തു.
- ഫെബ്രുവരി 2010: ധനമന്ത്രാലയം ജി.എസ്.ടി നടപ്പാക്കുന്നതിനായി കമ്പ്യൂട്ടർവത്കരണത്തിന് തുടക്കമിട്ടു. ജി.എസ്.ടി നടപ്പാക്കുന്ന തീയതി പ്രണബ് മുഖർജി 2011ലേക്ക് മാറ്റി
- മാർച്ച് 22, 2011: രണ്ടാം യു.പിഎ സർക്കാർ ജി.എസ്.ടിക്കായി ലോക്സഭയിൽ 115ാം ഭരണഘടനഭേദഗതി ബിൽ അവതരിപ്പിച്ചു.
- മാർച്ച് 29, 2011: ജി.എസ്.ടി ബിൽ യശ്വന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു, അസീംദാസ് ഗുപ്ത രാജിവെച്ചു, അന്നത്തെ സംസ്ഥാന ധനമന്ത്രി കെ.എം. മാണി പകരം ചുമതലയേറ്റു
- നവംബർ 2012: കേന്ദ്ര ധനമന്ത്രി പി. ചിദംബരം സംസ്ഥാനധനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി; 2012 ഡിസംബർ 31നകം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ തീരുമാനിച്ചു
- ഫെബ്രുവരി 2013: ജി.എസ്.ടി നടപ്പാക്കാൻ തയാറെന്ന് യു.പി.എ. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ ധനമന്ത്രി ചിദംബരം ബജറ്റിൽ 9000 കോടി വകയിരുത്തി
- ആഗസ്റ്റ് 2013: പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ജി.എസ്.ടി ബിൽ പാർലമെൻറിൽ അവതരിപ്പിക്കാൻ തയാറായി
- ഒക്ടോബർ 2013: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ജി.എസ്.ടിയെ എതിർത്തു. സംസ്ഥാനത്തിന് ഒാരോ വർഷവും 14,000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് അദ്ദേഹം വാദിച്ചു
- 2014: ജി.എസ്.ടി ബിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ചു. എന്നാൽ, ലോക്സഭ പിരിയുന്നു. ബി.െജ.പി നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുന്നു
- ഡിസംബർ 19, 2014: ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഭരണഘടനയുടെ 122ാം ദേദഗതി ബിൽ അവതരിപ്പിക്കുന്നു; കോൺഗ്രസ് എതിർത്തു
- ഫെബ്രുവരി 2015: 2016 ഏപ്രിൽ ഒന്നിന് ജി.എസ്.ടി നടപ്പാക്കുമെന്ന് അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ചു
- േമയ് ആറ്, 2015: ജി.എസ്.ടി ഭരണഘടനഭേദഗതി ബിൽ ലോക്സഭ പാസാക്കുന്നു
- േമയ് 12, 2015: ജി.എസ്.ടി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നു
- ആഗസ്റ്റ് മൂന്ന്, 2016: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ രാജ്യസഭയിലും ഭരണഘടന ഭേദഗതി ബിൽ പാസാകുന്നു
- സെപ്റ്റംബർ 2016: 16 സംസ്ഥാനങ്ങൾ ജി.എസ്.ടി അംഗീകരിച്ചു; രാഷ്ട്രപതി പ്രണബ് മുഖർജി ബിൽ അംഗീകരിച്ചു
- സെപ്റ്റംബർ 12: കേന്ദ്രസർക്കാർ ജി.എസ്.ടി കൗൺസിൽ രൂപവത്കരിക്കാൻ അനുമതി നൽകി.
- നവംബർ മൂന്ന്: അഞ്ച്,12,18, 28 ശതമാനം വീതം നികുതി ചുമത്തുന്നതിനുള്ള നാല് സ്ലാബ് നിശ്ചയിച്ചു
- ജനുവരി 16, 2017: ജൂലൈ ഒന്നിന് ജി.എസ്.ടി നടപ്പാക്കുമെന്ന് അരുൺ ജെയ്റ്റ്ലി പ്രഖ്യാപിക്കുന്നു
- മാർച്ച് 20: കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ജി.എസ്.ടിയും നഷ്ടപരിഹാര ബില്ലും കാബിനറ്റ് അംഗീകരിക്കുന്നു.
- മാർച്ച് 27: പുതിയ കേന്ദ്ര-സംസ്ഥാന ജി.എസ്.ടി ബില്ലുകൾ അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കുന്നു. ലോക്സഭയും രാജ്യസഭയും ബിൽ പാസാക്കി.
- േമയ്18: രാജ്യത്തെ 1200 ഉൽപന്നങ്ങളെയും വസ്തുക്കളെയും ജി.എസ്.ടി നികുതി ഘടനയിലെ നാല് സ്ലാബുകളിൽെപടുത്തി. ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന 80 ശതമാനത്തിലധികം വസ്തുക്കൾ നികുതി സ്ലാബിൽ നിന്ന് ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ നികുതിയുടെ അഞ്ച് ശതമാനം സ്ലാബിൽ ഉൾപ്പെടുത്തുകയോ ചെയ്തു.
- ജൂൺ 21: ജമ്മു-കശ്മീർ ഒഴികെ സംസ്ഥാനങ്ങൾ സംസ്ഥാന ജി.എസ്.ടി നിയമം പാസാക്കുന്നു
- ജൂൺ 28, 29: പ്രതിപക്ഷപാർട്ടികൾ അർധരാത്രിയിലെ ജി.എസ്.ടി പ്രഖ്യാപനം ബഹിഷ്കരിക്കുമെന്ന് അറിയിച്ചു
- ജൂൺ 30: പാർലെമൻറിെൻറ അർധരാത്രി സമ്മേളനത്തിലൂടെ ആഘോഷപൂർവം രാജ്യം പുതിയ നികുതിവ്യവസ്ഥയിലേക്ക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.