ന്യൂഡൽഹി: പുതിയ ഇടപാടുകാർക്ക് ജി.എസ്.ടി രജിസ്േട്രഷന് ആധാർ നിർബന്ധമാക്കുന്നു. ഇതുവരെ ഐച്ഛികമായിരുന്നതാ ണ് 2020 ജനുവരി ഒന്നുമുതൽ നിർബന്ധമാകുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി പേർ ജി.എസ്.ടി ഇടപാടുകാരെന്ന പേരിൽ വ്യാജ ഇൻവോയ്സുകൾ തയാറാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ജി.എസ്.ടി മന്ത്രിതല സമിതി അധ്യക്ഷനായ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു.
ഇതോടെ, പുതുതായി രജിസ്റ്റർ ചെയ്യുന്ന എല്ലാ ഇടപാടുകാരും ആധാർ നൽകേണ്ടിവരും. ഇതിനാവശ്യമായ സോഫ്റ്റ്വെയർ, പ്രോഗ്രാമിങ് തുടങ്ങിയവ പൂർത്തിയാക്കാൻ ഇൻഫോസിസിന് കരാർ നൽകിയിട്ടുണ്ട്. ആധാറുമായി നേരിട്ടെത്തി രജിസ്ട്രേഷൻ നടത്തി മൂന്നു പ്രവൃത്തിദിനങ്ങൾക്കുള്ളിൽ ജി.എസ്.ടി നമ്പർ ലഭിക്കും.
പണം തിരികെ നൽകൽ വലിയ പ്രയാസമായി മാറിയത് പരിഗണിച്ച് സെപ്റ്റംബർ 24 മുതൽ ജി.എസ്.ടി ഇടപാടുകൾ പൂർണമായി ഓൺലൈനാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.