ന്യൂഡൽഹി: കാലാവസ്ഥ മാറ്റം കാർഷികമേഖല തകർക്കുന്നതിെൻറ കണക്കുകളുമായി സാമ്പത്തിക സർവേ. കർഷകന് കൃഷിയിൽനിന്നുള്ള വരുമാനം നാലിലൊന്നു കണ്ട് കുറയുമെന്ന് സർവേ മുന്നറിയിപ്പു നൽകി. സ്ഥിതി മാറ്റാൻ സർക്കാറിെൻറ അടിയന്തര ഇടപെടൽ വേണം. ജലസേചനം ഉറപ്പാക്കുന്നത് ഭാവിയിലെ വലിയ വെല്ലുവിളിയായിരിക്കും.
കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാൻ സർക്കാർ കണിശതയോടെ കർമപദ്ധതി തയാറാക്കണം. മെച്ചപ്പെട്ട ജലസേചനം, പുതിയ സാേങ്കതിക വിദ്യ എന്നിവ ലഭ്യമാക്കുന്നതിനൊപ്പം വളം, വൈദ്യുതി സബ്സിഡികൾ ഏറ്റവും അർഹരായവർക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കണം. കൃഷി സംസ്ഥാന സർക്കാറിെൻറ അധികാര പരിധിയിൽപെട്ട വിഷയമാണ്.
കാർഷിക മേഖലയിൽ പരിഷ്കാരം കൊണ്ടുവരാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ജി.എസ്.ടി കൗൺസിലിനു സമാനമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉൾപ്പെട്ട സംവിധാനം വേണം. കാലാവസ്ഥ മാറ്റം കർഷകെൻറ അനിശ്ചിതാവസ്ഥ വർധിപ്പിക്കുന്നു. ഫലപ്രദമായ വിള ഇൻഷുറൻസ് നടപ്പാക്കണം. കാർഷിക മേഖലയിൽ ശാസ്ത്ര-സാേങ്കതിക വിദ്യകൾ കൂടുതൽ ഫലപ്രദമാക്കണം. കൃഷിയാണ് വളർച്ചയുടെ ഏറ്റവും വലിയ ഘടകം. 48 ശതമാനവും കൃഷിയെ ആശ്രയിക്കുന്ന
രാജ്യമാണിത്.
വരുമാന വർധനക്ക് കൃഷിക്കൊപ്പം അനുബന്ധ വരുമാന മാർഗങ്ങളിലേക്കും കർഷകരെ കൂട്ടിക്കൊണ്ടു പോകണം. വളം, വൈദ്യുതി സബ്സിഡി ഗുണഭോക്താവിെൻറ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നൽകണമെന്നും സർവേ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.