ജി.എസ്​.ടി പിരിവിലും ഇടിവ്​

ന്യൂഡൽഹി: രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ജി.എസ്​.ടി പിരിവിലും വൻ ഇടിവ്​. സെപ്​തംബർ മാസത്തിൽ ജി.എസ്​.ടി പിരിവ്​ ഒരു ലക്ഷം കോടിയിലും താഴെയായി. 91,916 കോടിയാണ്​ ഈ മാസത്തെ ജി.എസ്​.ടി പിരിവ്​. കഴിഞ്ഞ 19 മാസത്തിനിടയിലെ കുറഞ്ഞ ജി.എസ്​.ടി വരുമാനമാണിത്​.

കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ ജി.എസ്​.ടി വരുമാനത്തിൽ 2.67 ശതമാനത്തിൻെറ കുറവാണ്​ രേഖപ്പെടുത്തിയത്​. ഇറക്കുമതിയിൽ നിന്നുള്ള ജി.എസ്​.ടിയിൽ നെഗറ്റീവ്​ വളർച്ചയാണ്​ ഇക്കുറി രേഖപ്പെടുത്തിയത്​.

ആകെ ജി.എസ്​.ടിയിൽ സി.ജി.എസ്​.ടി 16,630 കോടിയും എസ്​.ജി.എസ്​.ടിയും 22,598 കോടിയും ഐ.ജി.എസ്​.ടി 45,069 കോടിയുമാണ് പിരിച്ചെടുത്തത്​​. സാമ്പത്തിക ഞെരുക്കം മറികടക്കാൻ ഒരു ലക്ഷം കോടിക്ക്​​ മുകളിലുള്ള ജി.എസ്​.ടി പിരിവ്​ കേന്ദ്രസർക്കാറിന്​ ആവശ്യമായിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ കൂടുതൽ പണം വിപണിയിൽ ചെലവഴിക്കുകയും ചെയ്യണം. ജി.എസ്​.ടിയിലെ കുറവ്​ ഇതിനേയും ബാധിക്കും.

Tags:    
News Summary - GST collection slips below Rs 1 lakh crore mark to Rs 91,916 crore in September-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.