ന്യൂഡൽഹി: രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയെയും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ നടത്തുകയാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഏറ്റവും കൂടുതൽ നികുതിവെട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ് എന്നും ജെയ്റ്റ്ലി പറഞ്ഞു.
ഇൗ വിഷയം നവംബർ ഒമ്പതിന് ഗുഹാവത്തിയിൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയിലെ ഹാർവാർഡ് യൂനിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ്. റിയൽ എസ്റ്റേറ്റിനെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ പല സംസ്ഥാനങ്ങളും സർക്കാറിന് മേൽ സമർദം ചെലുത്തുന്നുണ്ട്. റിയൽ എസ്റ്റേറ്റിനെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാണ് തെൻറ വ്യക്തിപരമായി അഭിപ്രായമെന്നും ജെയ്റ്റ്ലി പറഞ്ഞു. എന്നാൽ ചില സംസ്ഥാനങ്ങൾ ഇതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോട്ട് നിരോധനമടക്കമുള്ള തീരുമാനങ്ങൾ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയായതായി വാർത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് ജി.എസ്.ടിയുടെ പരിധിയിലേക്ക് റിയൽ എസ്റ്റേറ്റ് മേഖലയെയും കൊണ്ടു വരുന്നതിനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.