ന്യൂഡൽഹി: ഉൽപ്പന്ന സേവന നികുതി സംബന്ധിച്ച് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കത്തിന് രണ്ട് ദിവസമായി നടന്ന ജി.എസ്.ടി യോഗത്തിലും തീരുമാനമായില്ല. നികുതിദായകരുടെ മേലുള്ള നിയന്ത്രണമുൾപ്പടെയുള്ള വിഷയങ്ങളിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ജിഎസ്ടി കൗൺസിലിെൻറ അടുത്ത യോഗം ജനുവരി 16ന് ചേരും.
സ്ഥലം പരിധി നിർണയിക്കൽ, കേന്ദ്ര–സംസ്ഥാന സർക്കാറുമായുള്ള അധികാര പരിധി നിശ്ചയിക്കലുമാണ് 16ാം തിയതിയിലെ യോഗത്തിെൻറ മുഖ്യ അജണ്ടയെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ബി.ജെ.പി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ സർക്കാരുകളാണ് ഉൽപ്പന്ന സേവന നികുതിക്കെതിരെ പ്രധാനമായും രംഗത്തെത്തിയത്.
എന്നാൽ ഉൽപ്പന്ന സേവന നികുതി വേഗത്തിൽ തന്നെ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് കേരള ധനകാര്യവകുപ്പ് മന്ത്രി തോമസ് െഎസക് രംഗത്തെത്തി. സെപ്തംബറിൽ ഉൽപ്പന്ന സേവന നികുതി നടപ്പിലാക്കിയാൽ മതിയെന്ന നിലപാടിലാണ് െഎസക്. അതുപോലെ തന്നെ നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ പങ്കിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകണമെന്നും െഎസക് ആവശ്യപ്പെട്ടു. ഉൽപ്പന്ന സേവന നികുതിയിലെ ഉയർന്ന നികുതി നിരക്കിൽ നിന്ന് ലഭിക്കുന്ന വരുമാനം 50:50എന്ന്അനുപാതത്തിൽ പങ്കിടണമെന്നാണ് െഎസക്കിെൻറ ആവശ്യം. ഉൽപ്പന്ന സേവന നികുതിയിൽ കേന്ദ്ര സർക്കാരിെൻറ ചില അധികാരങ്ങളെ കുറിച്ച് പുനരാലോചന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.