തിരുവനന്തപുരം: രാജ്യത്താകമാനം ഒരു നികുതിഘടന കൊണ്ടുവരുന്ന ജി.എസ്.ടി വലിയ മാറ്റത്തിനാണ് വഴിയൊരുക്കുക. അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങെന സ്ലാബുകളാണ് ജി.എസ്.ടിയിൽ വരുക. വാറ്റ് പരിധിയിലുണ്ടായിരുന്ന സംസ്ഥാനത്തെ വ്യാപാരികളിൽ 90 ശതമാനത്തോളം ഇതിനകം ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. ഒരേ നികുതി അടിസ്ഥാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേസയം ചുമത്തുന്ന രണ്ടുതരത്തിലുള്ള ജി.എസ്.ടിയാണ് നടപ്പാവുക. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാന അടിസ്ഥാനത്തിലുള്ള കൈമാറ്റത്തിന് കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജി.എസ്.ടി എന്ന് പറയും. സംസ്ഥാനം ചുമത്തുന്നതിനെ സംസ്ഥാന ജി.എസ്.ടിയും. അന്തർ സംസ്ഥാന കൈമാറ്റങ്ങളിൽ െഎ.ജി.എസ്.ടി (ഇൻറഗ്രേറ്റഡ് ജി.എസ്.ടി) എന്ന േപരിലും നികുതി ചുമത്തും.
ജി.എസ്.ടിയിൽ ലയിക്കുന്ന നികുതികൾ കേന്ദ്ര നികുതികളായ കേന്ദ്ര എക്സൈസ് ഡ്യൂട്ടി, അധിക എക്സൈസ് ഡ്യൂട്ടി, അധിക കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, കേന്ദ്ര സർചാർജുകളും സെസുകളും സംസ്ഥാന നികുതികളായ മൂല്യവർധിത നികുതി (വാറ്റ്), കേന്ദ്ര വിൽപന നികുതി, ആഡംബര നികുതി, പ്രവേശന നികുതി, വിനോദ നികുതി, വാങ്ങൽ നികുതി, ലോട്ടറി, ചൂതാട്ടം, വാതുവെപ്പ് എന്നിവയിൽ ചുമത്തുന്ന നികുതി, സംസ്ഥാനം ഏർപ്പെടുത്തുന്ന സർചാർജുകളും സെസും എന്നിവ.
ജി.എസ്.ടിയിൽ ലയിക്കാത്ത നികുതികൾ എക്സൈസ് നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, തൊഴിൽ നികുതി, വാഹനനികുതി, ഏതാനും പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപന നികുതി, കേന്ദ്ര നികുതികളായ കസ്റ്റം തീരുവ, ഗവേഷണ, വികസന സെസ് എന്നിവ.
ബ്രാൻഡഡ് അരിക്ക് വിലയേറും നിലവിൽ അരിക്ക് നികുതി ഉണ്ടായിരുന്നില്ല. ജി.എസ്.ടിയിൽ അരിയെ നികതിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ബ്രാൻഡഡ് അരിക്ക് ജി.എസ്.ടിയിൽ അഞ്ച് ശതമാനം നികുതി നൽകണം. കേരളത്തിൽ ബ്രാൻഡഡ് അരി വ്യാപകമായി വിൽക്കുന്നുണ്ട്. മിക്കവരും ഇതാണ് വാങ്ങി ഉപയോഗിക്കുന്നത്. ബ്രാൻഡഡ് അരിക്ക് നികുതി വരുേമ്പാൾ കിലോക്ക് രണ്ടര രൂപവരെയെങ്കിലും വില വർധിക്കും.
ലോക്കൽ ട്രെയിനിലും ബസ് യാത്രക്കും ജി.എസ്.ടിയില്ല ലോക്കൽ ട്രെയിനിലും ബസ് യാത്രക്കും ജി.എസ്.ടിയില്ല. എന്നാൽ, ട്രെയിനിൽ എ.സി ക്ലാസിലെയും ഫസ്റ്റ് ക്ലാസിലെയും തീവണ്ടി യാത്രക്ക് നേരിയ വർധന വരും. 4.5 ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമാകും. എ.സിയില്ലാത്ത കോച്ചുകളിലും ലോക്കൽ ട്രെയിനുകളിലും മെട്രോയിലും നിരക്കിൽ മാറ്റംവരില്ല. ഇേക്കാണമി ക്ലാസിലെ വിമാന യാത്രക്ക് നിരക്ക് കുറയും. ആറ് ശതമാനമായിരുന്നത് അഞ്ച് ശതമാനമായാണ് കുറയുക. എന്നാൽ, ബിസിനസ് ക്ലാസിലെ നികുതി ഒമ്പതിൽനിന്ന് 12 ശതമാനമായി ഉയരും.
ഒാൺലൈൻ ഷോപ്പിങ് നികുതി സംസ്ഥാന ഖജനാവിലേക്ക് ഇതുവരെ അഞ്ചുപൈസ നികുതി കിട്ടാത്ത ഒാൺലൈൻ കച്ചവടങ്ങളിൽ സർക്കാറിന് ജി.എസ്.ടി വഴി നികുതി കിട്ടാൻ പോകുന്നു. ഒാൺലൈൻ വഴി കച്ചവടത്തിന് നികുതിക്കായി സംസ്ഥാനം ഏറെ പരിശ്രമിച്ചിരുന്നു. ജി.എസ്.ടി വന്നതോടെ സാധനം എവിടേക്കാണോ എത്തുന്നത് ആ സംസ്ഥാനത്തിന് നികുതി കിട്ടും.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് 300 കോടിയെങ്കിലും ആ ഇനത്തിൽ ലഭിക്കും. ഇതര സംസ്ഥാനങ്ങളിലെ കടകളിൽനിന്ന് മലയാളികൾ നാട്ടിലെ വിലാസത്തിൽ സാധനം വാങ്ങിയാലും നികുതി കേരളത്തിന് ലഭിക്കും.
സ്വർണത്തിന് നികുതി സ്വർണവില കൂടും. നിലവിൽ അഞ്ച് ശതമാനം നികുതിയുണ്ടെങ്കിലും ഭൂരിഭാഗം വ്യാപാരികളും കോമ്പൗണ്ട് ചെയ്തതിനാൽ 1.5 ശതമാനം വരെ നികുതി മാത്രമാണ് ഇൗടാക്കുന്നത്. എന്നാൽ, ജി.എസ്.ടി വരുന്നതോടെ സ്വർണ നികുതി മൂന്ന് ശതമാനമാകും. 1.85 ശതമാനം കൂടി അധികം നൽകേണ്ടിവരും.
പവന് 400600 രൂപയോളം വർധിക്കുന്നതിന് ഇത് വഴിയൊരുക്കും. പണിക്കൂലിക്ക് ജി.എസ്.ടി വരില്ല. പഴയ സ്വർണത്തിെൻറ വിൽപനക്കും മൂന്ന് ശതമാനം നികുതി വരും.
വളത്തിന് വില കൂടും; മരുന്ന് വില കുറയും ജി.എസ്.ടി കർഷകർക്ക് തിരിച്ചടിയാകും. വളങ്ങൾക്ക് വൻ വിലവർധന വരും. നിലവിൽ വളത്തിന് കേരളത്തിൽ നികുതിയില്ല. എന്നാൽ, 12 ശതമാനം ജി.എസ്.ടിയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ബിസ്കറ്റുകളുടെ നികുതി 18 ശതമാനമായി വർധിച്ചു. മരുന്നുകളുടെ വില അഞ്ച് ശതമാനമായി കുറയും. ആയുർവേദ ഉൽപന്നങ്ങളുടെ നികുതി ഏഴിൽനിന്ന് 12 ശതമാനമാകും.
ലോട്ടറി കേരളത്തിന് ഗുണകരം ഇതരസംസ്ഥാന ലോട്ടറികളുടെ ചൂഷണം തിരിച്ചുവരാതിരിക്കാൻ കേരളം നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. സംസ്ഥാനങ്ങൾ നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനവും ഇടനിലക്കാർ വഴി നടത്തുന്നതിന് 28 ശതമാനവുമാണ് ജി.എസ്.ടി. കേരളമാണ് ലോട്ടറി നികുതിക്കായി സമ്മർദം ചെലുത്തിയത്. നികുതി വേണ്ട എന്നതായിരുന്നു കേന്ദ്ര നിലപാട്. എങ്കിൽ ഇതരസംസ്ഥാന ലോട്ടറി സംസ്ഥാനത്ത് തേർവാഴ്ച നടത്തിയേനെ. 1620 കോടിയുടെയെങ്കിലും അധിക വരുമാനം ലോട്ടറിയിൽനിന്ന് കേരളം പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.