ജി.എസ്​.ടി: പ്രതീക്ഷിച്ചതിനേക്കാൾ നികുതി പിരിച്ചെടുത്തു– ജെയ്​റ്റ്​ലി

ന്യൂഡൽഹി: ജി.എസ്​.ടി നടപ്പിലാക്കിയതി​​​​െൻറ ആദ്യമാസം ജൂലൈയിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ നികുതി പിരിച്ചെടുക്കാൻ സാധിച്ചതായി ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. ജൂലൈ മാസത്തിൽ 92,283 കോടി രൂപയാണ്​ നികുതിയായി പിരിച്ചത്​​. കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നത്​ 91,000 കോടി രൂപ മാത്രമായിരുന്നുവെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

ജി.എസ്​.ടി നടപ്പിലാക്കാൻ പ്രയാസങ്ങളൊന്നും നേരിട്ടില്ലെന്നും സാമ്പത്തികവ്യവസ്ഥയിൽ ജി.എസ്​.ടി ഗുണപരമായ മാറ്റമുണ്ടാ​ക്കിയെന്നും ജെയ്​റ്റ്​ലി അറിയിച്ചു. നികുതിദായകരിൽ 72.33 ശതമാനം ആളുകളും ജി.എസ്​.ടിയിലേക്ക്​ മാറി​യ​തായും​ അ​ദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്​ച വരെ 38.8 ലക്ഷം പേർ നികുതി റി​േട്ടൺ സമർപ്പിച്ചിട്ടുണ്ട്​. നികുതി റി​േട്ടൺ സമർപ്പിക്കേണ്ടവരുടെ എണ്ണം 59.97 ലക്ഷമാണെന്നും ജെയ്​റ്റ്​ലി അറിയിച്ചു. ജൂലൈ മാസത്തിലെ ആകെ നികുതിയിൽ  14,874 ​കോടി സി.ജി.എസ്​.ടിയായും 22,722 കോടി എസ്​.ജി.എസ്​.ടിയായും 47,469 ​െഎ.ജി.എസ്​.ടിയായുമാണ്​ ഇൗടാക്കിയത്​​​.

Tags:    
News Summary - GST More than expected tax collected-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.