ജി.എസ്.ടി: വില കുറച്ചില്ലെങ്കിൽ ഒരുലക്ഷം രൂപ വരെ പിഴയും തടവും

ന്യൂഡൽഹി: ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം വില മാറ്റം ഉൽപന്നങ്ങളിൽ കൃത്യമായി രേഖപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ. ജി.എസ്.ടി ഉള്‍പ്പെടുത്തി വിലയിട്ടില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. വിലമാറ്റം രേഖപ്പെടുത്താത്തപക്ഷം ഒരുലക്ഷം രൂപവരെ പിഴയോ തടവുശിക്ഷയോ ലഭിച്ചേക്കാമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി റാം വിലാസ് പാസ്വാന് മുന്നറിയിപ്പ് നൽകി.  പുതിയ വില രേഖപ്പെടുത്തി സെപ്റ്റംബറിനകം പഴയ സ്റ്റോക്ക് വിറ്റഴിക്കണം. ജി.എസ്.ടി വന്നശേഷവും പഴയ വില ഈടാക്കുന്നുവെന്ന വ്യാപകപരാതിയെത്തുടര്‍ന്നാണ് കേന്ദ്ര‌സര്‍ക്കാര്‍ നടപടി. 

നിർദേശം അവഗണിക്കുന്നവർക്ക് ആദ്യം 25000 രൂപയാവും പിഴ ചുമത്തുക. രണ്ടാംഘട്ടത്തിൽ 50,000 രൂപ പിഴ ചുമത്തും. വീണ്ടും അവഗണിക്കുന്നവർക്ക് ഒരുലക്ഷം രൂപവരെ പിഴയോ ഒരു വർഷം വരെ തടവുശിക്ഷയോ ലഭിച്ചേക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 

ജി.എസ്.ടിയുടെ പേരില്‍ എം.ആർ.പിക്ക് മുകളില്‍ വില വാങ്ങിയാല്‍ കര്‍ശന നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - GST: Penalty, including jail, for manufacturers for not reprinting revised MRP on unsold goods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.