ഗൾഫിലെ ഏത് ചലനവും ആദ്യം ബാധിക്കുന്നത് കേരളത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്തെയാണ്. ചെറുകിട സ്ഥലക്കച്ചവടം മുതൽ വൻകിട ഫ്ലാറ്റ് നിർമാണംവരെ മുഖ്യമായി ആശ്രയിക്കുന്നത് ഗൾഫ് വരുമാനത്തെയാണ് എന്നതാണ് കാരണം.അതിനാൽതന്നെ, ഗൾഫിൽ നിന്നുള്ള വരവിലുണ്ടാകുന്ന ചെറിയ ചലനങ്ങൾപോലും ഇൗ മേഖലയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും. ഗൾഫിൽനിന്ന് അയക്കുന്ന പണത്തിൽ മുഖ്യപങ്ക് ദൈനംദിന ചെലവുകൾക്കും ബാക്കിയുള്ളത് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ളതിൽ നിക്ഷേപമായും എന്നാണ് സങ്കൽപം.
ഇന്ത്യൻ റിസർവ് ബാങ്ക് ഏറ്റവുമൊടുവിൽ പുറത്തുവിട്ട കണക്ക് ഇൗ മേഖലക്ക് അൽപം ആശങ്ക പകരുന്നതാണ്. വിവിധ കാരണങ്ങളാൽ കഴിഞ്ഞ രണ്ടുവർഷമായി ഗൾഫിൽ നിന്നുള്ള പണമൊഴുക്കിൽ കുറവ് വന്നു എന്നാണ് വെളിപ്പെടുത്തൽ. വിവിധ രാജ്യങ്ങളിൽ കഴിയുന്ന വിദേശ ഇന്ത്യക്കാർ ജന്മനാട്ടിലേക്കയക്കുന്ന പണത്തിൽ തുടർച്ചയായി രണ്ടാംവർഷവും ഇടിവ് സംഭവിച്ചെന്നാണ് റിസർവ് ബാങ്കിെൻറ വെളിപ്പെടുത്തൽ. 2016^17 സാമ്പത്തികവർഷം 60 ബില്യൺ ഡോളറിൽ താഴെയാണ് വിദേശ ഇന്ത്യക്കാർ ജന്മനാട്ടിലേക്ക് അയച്ചത്; കൃത്യമായി പറഞ്ഞാൽ 59.1 ബില്യൺ ഡോളർ. 2010-11 സാമ്പത്തികവർഷത്തിനുശേഷമുള്ള ഏറ്റവുംകുറഞ്ഞ നിരക്കാണിത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 6.8 ശതമാനത്തിെൻറ കുറവാണ് അനുഭവപ്പെട്ടത്.
2015-16 സാമ്പത്തികവർഷത്തിലും 5.8 ശതമാനത്തിെൻറ കുറവ് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 63.4 ബില്യൺ ഡോളറാണ് വിദേശ ഇന്ത്യക്കാർ നാട്ടിലേക്കയച്ചത്. 2014-15 സാമ്പത്തികവർഷം ഇത് 67.3 ബില്യൻ ഡോളറായിരുന്നു. ഇന്ത്യയിലേക്ക് വരുന്ന പ്രവാസി പണത്തിെൻറ സിംഹഭാഗവും ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. 2015ൽ എണ്ണവില കുറഞ്ഞതും സ്വദേശിവത്കരണവും ചില ഗൾഫ് രാജ്യങ്ങളിലുള്ള പ്രതിസന്ധിയുമാണ് പണമൊഴുക്ക് കുറയാൻ കാരണമെന്നാണ് റിസർവ് ബാങ്കിെൻറ വിലയിരുത്തൽ.
ഇതുകാരണം 2015-16ൽ ഗൾഫിൽനിന്നുള്ള വരവിൽ 14.6 ശതമാനത്തിെൻറ കുറവാണുണ്ടായത്. ആ സാമ്പത്തികവർഷം ഗൾഫിൽനിന്ന് മാത്രം പ്രവാസികൾ ഇന്ത്യയിലേക്കയച്ചത് 37.7 ബില്യൻ ഡോളറായിരുന്നു. 2016-17 സാമ്പത്തികവർഷമായപ്പോഴേക്കും എണ്ണയുൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിെൻറ ഇടപെടലും മറ്റുമായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർധിച്ചു. അതിെൻറ പ്രതിഫലനം ഗൾഫിലെ നിർമാണമേഖലയിലും മറ്റുമുണ്ടായി. അതുവഴി ഇന്ത്യയിലേക്കുള്ള പണം വരവിൽ നേരിയ വർധനവുമുണ്ടായി; 3.7 ശതമാനം. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിലേക്ക് ഗൾഫിൽനിന്നുള്ള പ്രവാസികൾ അയച്ചത് 39 ബില്യൻ ഡോളറാണ്.
ഗൾഫിൽനിന്നുള്ള പണം വരവ് വർധിച്ചാലേ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവുണ്ടാകൂവെന്ന് നിർമാണരംഗത്തുള്ളവർ തുറന്ന് സമ്മതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.