ചരിത്രത്തിലില്ലാത്തവിധം പ്രതിസന്ധിയെ നേരിടുകയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ. ജി.എസ്.ടിയും നോട്ടു നിരോധനവും ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്ന് ഇന്ത്യ കരകയറിയിട്ടില്ല. അതിനിടെയാണ് രൂപയുടെ മൂല്യതകർച്ചയും ഇന്ധനവില വർധനവും സമ്പദ്്വ്യവസ്ഥയെ തകർക്കുന്നത്. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 72 കഴിഞ്ഞും മുന്നേറുകയാണ്. ജി.ഡി.പി ഉയരുന്നുണ്ടെങ്കിലും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ കുറവ് സമ്പദ്വ്യവസ്ഥക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല.
തിരിച്ചടിയായി എണ്ണവില വർധനവ്
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുകയാണ്. സെപ്തംബർ ആദ്യവാരത്തിൽ 70 ഡോളർ വരെ ക്രൂഡ് ഒായിൽ വില ഉയർന്നിരുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിെൻറ 80 ശതമാനം ഇറക്കുമതിയാണ്. ക്രൂഡ് ഒായിൽ വില ഉയർന്നതോടെ കൂടുതൽ പണം ഇറക്കുമതിക്കായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് രൂപയെ ദുർബലമാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധനം ഇറക്കുമതി ചെയ്യുേമ്പാൾ ഡോളറായാണ് പണം നൽകുന്നത്.
സമ്മർദ്ദമായി വ്യാപാരകമ്മി
ഇന്ധനവില കൂടുന്നതും രൂപയുടെ മൂല്യമിടിയുന്നതും രാജ്യത്തിെൻറ വ്യാപാരകമ്മി വർധിപ്പിക്കുകയാണ്. ഇൗ സാമ്പത്തിക വർഷത്തിൽ വ്യാപാര കമ്മി 2.8 ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം ഇത് 1.8 ശതമാനം മാത്രമായിരുന്നു. അഞ്ച് വർഷത്തിനിടെ ഏറ്റവും വലിയ വ്യാപാര കമ്മിയാണ് സമ്പദ്വ്യവസ്ഥയിൽ അനുഭവപ്പെടുന്നത്. വ്യാപാരകമ്മി ഉയരുന്നതും രൂപയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ആഗോള വ്യാപാരത്തിലെ മാറ്റങ്ങൾ
ഇന്ത്യൻ കറൻസിക്കൊപ്പം തുർക്കി ഉൾപ്പടെയുള്ള രാജ്യങ്ങളുടെ കറൻസിയും പ്രതിസന്ധി നേരിടുകയാണ്. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കറൻസിയുടെ വിനിമയ മൂല്യം താഴ്ന്നത്.
സ്റ്റീൽ അലുമിനയം ഉൽപന്നങ്ങൾ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുേമ്പാൾ അമേരിക്ക അധിക നികുതി ചുമത്തുകയാണ്. ഇതിനൊപ്പം അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിലെ തർക്കങ്ങളും പ്രതിസന്ധിയാവുന്നുണ്ട്.
അമേരിക്കൻ സമ്പദ്വ്യവസ്ഥ കരുത്താർജിച്ചതും മറ്റ് കറൻസികൾക്ക് തിരിച്ചടി നൽകുന്ന ഘടകമാണ്. 4.1 ശതമാനം നിരക്കിലാണ് അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച. ഇതുമൂലം കൂടുതൽ ആളുകൾ അമേരിക്കയിലാണ് നിക്ഷേപം നടത്തുകയാണ്. ഇത് ഡോളറിന് കരുത്താകുേമ്പാൾ മറ്റ് കറൻസികളുടെ മൂല്യശോഷണത്തിന് കാരണമാവുന്നു.
പരിഹാരത്തിന് ആർ.ബി.െഎ കനിയണം
ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം റോക്കറ്റ് പോലെ കുതിച്ചുയരുേമ്പാൾ ഇതിനുളള പരിഹാരം കാണാൻ കഴിയുന്നത് ആർ.ബി.െഎക്ക് മാത്രമാണ്. കരുതൽ ധനശേഖരത്തിൽ നിന്ന് ഡോളർ കൂടുതലായി വിപണിയിലറക്കി രൂപയുടെ മൂല്യശോഷണം ആർ.ബി.െഎ തടയണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, ഇൗ ഘട്ടത്തിൽ അത്തരമൊരു കടുത്ത നടപടിയിലേക്ക് കേന്ദ്രബാങ്ക് നീങ്ങുമോയെന്ന കാര്യം സംശയമാണ്. പുതിയ സാഹചര്യത്തിൽ പലിശ നിരക്കുകളിൽ ആർ.ബി.െഎ മാറ്റം വരുത്താനുള്ള സാധ്യത ഏറെയാണെന്നും വാർത്തകളുണ്ട്.
രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതോടെ ഇറക്കുമതിക്ക് കൂടുതൽ ചെലവേറും. ഇത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകും. വിനിമയ മൂല്യം ഇനിയും ഇടിയുകയും സർക്കാറിൽ നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകാതിരിക്കുകയും ചെയ്യാത്തപക്ഷം എണ്ണവില വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത. ഇത് പണപ്പെരുപ്പത്തിനും കാരമായേക്കും. ഇതിന് പുറമേ വിദേശരാജ്യങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ഹൃസ്വകാല വായ്പ തിരിച്ചടക്കുന്നതിനായി 68,500 കോടി രൂപ ഇന്ത്യക്ക് അധികമായി ആവശ്യം വരും. ഇതും സർക്കാറിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.