ലണ്ടൻ: ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വംശജർക്ക് മേൽക്കൈ. 2200 കോടി പൗ ണ്ട് (1,99,944 കോടി രൂപ) ആസ്തിയുമായി ഹിന്ദുജ സഹോദരൻമാരാണ് ഒന്നാമത്.
മുംബൈയിൽനിന്ന് കുടിയേറിയ റൂബൻ സഹോദരൻമാരാണ് രണ്ടാമത്-1866 കോടി പൗണ്ട് (1,69,589 കോടി രൂപ). ശ്രീചന്ദ്- ഗോപിചന്ദ് ഹിന്ദുജമാർ ചേർന്ന് നടത്തുന്ന ഹിന്ദുജ ഗ്രൂപ്പിെൻറ ആസ്തി മുൻ വർഷത്തെ അപേക്ഷിച്ച് 135 കോടി പൗണ്ടാണ് വർധിച്ചത്.
ശ്രീചന്ദ്, ഗോപി ചന്ദ് എന്നിവർക്കൊപ്പം മറ്റു സഹോദരങ്ങളായ പ്രകാശ്, അശോക് എന്നിവർ ചേർന്ന് ലോകത്തുടനീളം 50ലേറെ കമ്പനികൾ നടത്തുന്നുണ്ട്-4000 കോടിയാണ് മൊത്തം ആസ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.