ലണ്ടൻ: ബ്രിട്ടനിലെ സമ്പന്നപ്പട്ടികയിൽ ഇന്ത്യൻ വംശജരായ ഹിന്ദുജ സഹോദരന്മാർ രണ്ടാമത്. കെമിക്കൽ വ്യവസായി ജിം രാത്ക്ലിഫ് ആണ് സൺഡേ ടൈംസ് തയാറാക്കിയ പട്ടികയിൽ ഒന്നാമത്. 2064 കോടി ഡോളറിെൻറ ആസ്തിയുമായാണ് ശ്രീചന്ദ്-ഗോപീചന്ദ് സഹോദരന്മാർ പട്ടികയിൽ രണ്ടാമതെത്തിയത്. രാത്ക്ലിഫിെൻറ ആസ്തി 2105 കോടി േഡാളർ ആണ്.
ടൈംസ് പുറത്തുവിട്ട 1000 സമ്പന്നരിൽ 47 പേർ ഇന്ത്യൻ വംശജരാണ്. 1526 കോടി ഡോളറിെൻറ സമ്പത്തുമായി ബ്രിട്ടീഷ്-അമേരിക്കൻ വ്യവസായിയും മാധ്യമ ഭീമനുമായ സർ െലൻ ബ്ലാവത്നിക് ആണ് മൂന്നാമത്. കഴിഞ്ഞവർഷം മിത്തൽ നാലാമതായിരുന്നു. 1466 കോടി ഡോളറാണ് മിത്തലിെൻറ ആസ്തി.
േഡവിഡ് റൂബൻ, സൈമൺ റൂബൻ, ശ്രീ പ്രകാശ് ലോഹിയ, ഭവഗുട്ടു ഷെട്ടി, രഞ്ജിത്, ബലിജേന്ദർ ബൊപരാൻ, ഭിഖു, വിജയ് പേട്ടൽ, മുകേഷ് അംബാനി, ജതാനിയ സഹോദരങ്ങൾ തുടങ്ങിയ ഇന്ത്യൻ വ്യവസായികളാണ് പട്ടികയിൽ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.