തിരുവനന്തപുരം: ജി.എസ്.ടി നിലവിൽ വരുന്നതിെൻറ പശ്ചാത്തലത്തിൽ വിലക്കയറ്റമുണ്ടാവില്ലെന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു. ഹോട്ടൽ ഭക്ഷണത്തിനുൾപ്പടെ വിലകയറ്റത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടിയിൽ നികുതി ചുമത്തുന്നില്ല. ഇൗയൊരു സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണത്തിന് വില കൂടില്ലെന്നായിരുന്നു നേരത്തെയുണ്ടായ പ്രചാരണം. എന്നാൽ ഇതിന് ഘടകവിരുദ്ധമാണ് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴുണ്ടാകുന്ന സംഭവങ്ങൾ.
ഉദാഹരണമായി ഇറച്ചിക്കോഴിക്ക് മുമ്പ് കേരളം നികുതി ചുമത്തിയിരുന്നു. എന്നാൽ ജി.എസ്.ടിയിൽ ഇതിന് നികുതി ഇല്ല. ഇത്തരത്തിൽ ഹോട്ടൽ ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾക്കുള്ള വിലക്കുറവ് ഹോട്ടൽ ഉടമകൾ ഉപയോഗപ്പെടുത്തി ജി.എസ്.ടിയുടെ അധിക നികുതി ഭാരത്തിൽ ഉപഭോക്താകളെ ഒഴിവാക്കുമെന്നായിരുന്നു ധാരണ. എന്നാൽ പുതിയ സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വിലക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് യാഥാർഥ്യം. ഇതിെൻറ പശ്ചാത്തലത്തിലാണ് ഹോട്ടൽ ഭക്ഷണത്തിന് 5 മുതൽ 10 ശതമാനം വരെ വില വർധിപ്പിച്ച് താൽക്കാലിക പ്രശ്ന പരിഹാരം ഉണ്ടാക്കിയിരിക്കുന്നത്.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ചെറിയ ഹോട്ടൽ വ്യാപാരികളും ജി.എസ്.ടി വന്നതോടെ നികുതിയുടെ പരിധിയിലായി. നികുതി നിരക്കുകൾ നിശ്ചയിക്കുന്നതിൽ ജി.എസ്.ടി കൗൺസിൽ ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന് ഹോട്ടൽ ഉടമകൾക്ക് ആക്ഷേപമുണ്ട്. എന്തായാലും ജി.എസ്.ടി എന്ന പുതിയ നികുതി പരിഷ്കാരവും സാധാരണക്കാരന് തന്നെയാണ് തിരിച്ചടിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.