ഇക്കഴിഞ്ഞ ജൂലൈ 15നാണ് വാവേയ്ക്ക് വിസാ നിരോധനമേർപ്പെടുത്തുമെന്ന് യു.എസ് അറിയിച്ചത്. യു.എസ്-ചൈന വ്യാപാര യുദ്ധത്തിെല ഏറ്റവും അവസാനത്തെ നടപടിയായിരുന്നു ഇത്. ലോകം 5ജിയിലേക്ക് ചുവടുവെക്കാനിരിക്കേയാണ് ട്രംപിെൻറ പുതിയ പ്രഖ്യാപനം. ഡോണൾഡ്് ട്രംപിെൻറ സമ്മർദത്തിന് വഴങ്ങി പല രാജ്യങ്ങളും വാവേയ്ക്ക് മേൽ നേരത്തെ തന്നെ വിലക്കിെൻറ വാളുയർത്തിയിരുന്നു. യു.കെ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ വാവേയെ വിലക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. ആസ്ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം 5ജി നെറ്റ്വർക്കിൽ വാവേയ് ഉപകരണങ്ങൾ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയുടെ സമ്പദ്വ്യവസ്ഥയുടെ ഉയർച്ചക്ക് സമാന്തരമാണ് വാവേയുടേയും വളർച്ച. തുറന്ന സമ്പദ്വ്യവസ്ഥയായി ചൈന രൂപാന്തരപ്പെടുന്ന 1980കളുടെ അവസാനത്തിലാണ് വാവേയുടേയും ഉദയം. 73,000 രൂപ മൂലധനമാക്കി ഷെൻസെൻ എന്ന മത്സ്യബന്ധന ഗ്രാമത്തിൽ 1987ലാണ് കമ്പനിയുടെ തുടക്കം. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി വളർന്നു. വാവേയ് ഒന്നാം നമ്പർ കമ്പനിയായും മാറി.
വാവേയുടെ ഉടമസ്ഥനാരാണെന്നതിൽ ഇനിയും അഭ്യൂഹങ്ങൾ തുടരുകയാണ്. വാവേയുടെ സ്ഥാപകനായ റെൻ സെൻങ്ഫി 1944ൽ ഗ്വാൻഷുവിലെ ഗ്രാമീണ പ്രദേശത്താണ് ജനിച്ചത്. ചോങ്ക്വിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സിവിൽ എൻജിനീയറിങ് പഠനത്തിന് ശേഷം 1974 ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമിയിൽ ചേർന്നു. ചൈനയിൽ നിർമ്മിക്കുന്ന കെമിക്കൽ ഫൈബർ ഫാക്ടറിയുടെ മേൽനോട്ട ചുമതലയായിരുന്നു സൈന്യം അദ്ദേഹത്തിന് നൽകിയത്. പിന്നീട് ഡെപ്യൂട്ടി റെജിമെൻറൽ ചീഫ് വരെയായ റെൻ 1983ൽ സൈന്യത്തിൽ നിന്ന് പഠിയിറങ്ങി.
ആർമി എൻജിനിയറിങ് വിഭാഗത്തെ പിരിച്ചു വിട്ടതിനെ തുടർന്നായിരുന്നു റെന്നിെൻറ പടിയിറക്കം. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം അദ്ദേഹം വാവേയ്ക്ക് തുടക്കം കുറിച്ചു. കമ്പനിയുടെ ഒരു ശതമാനം ഒാഹരി മാത്രമാണ് റെന്നിെൻറ ഉടമസ്ഥതയിലുള്ളത്. ശേഷിക്കുന്ന 99 ശതമാനവും വാവേയ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഹോൾഡിങ് ട്രേഡ് യൂനിയെൻറ ഉടമസ്ഥതയിലാണ്. ചുരുക്കത്തിൽ തൊഴിലാളികൾ തന്നെയാണ് വാവേയുടെ ഉടമസ്ഥരെന്നാണ് കമ്പനിയുടെ അവകാശവാദം.
എന്നാൽ, ഇത് അംഗീകരിച്ച് കൊടുക്കാൻ പലരും ഇപ്പോഴും തയാറല്ല. ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാറിനോട് കൂറുപുലർത്തുന്ന ഒരുപറ്റം ആളുകളാണ് വാവേയെ നിയന്ത്രിക്കുന്നതെന്ന വാദമുണ്ട്. സ്ഥാപകനായ റെന്നിനെ മുന്നിൽ നിർത്തി ചൈനീസ് സർക്കാർ തന്നെയാണ് വാവേയുടെ ഉടമസ്ഥരെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും വാവേയൊ ചൈനയോ പ്രതികരിച്ചിട്ടില്ല.
ഇറാൻ ബന്ധത്തെ തുടർന്ന് വാവേയ് സി.എഫ്.ഒയെ കാനഡ അറസ്റ്റ് ചെയ്തത് പുതിയ പോർമുഖം തുറന്നിരുന്നു. യു.എസ് നിർദേശത്തെ തുടർന്നായിരുന്നു അറസ്റ്റ്. കാനഡ പൗരൻമാരെ അറസ്റ്റ് ചെയ്താണ് ചൈന ഇതിന് മറുപടി നൽകിയത്. നിരോധനത്തിലൂടെ വാവേയെ ഇനിയും പ്രതിസന്ധിയിലാക്കാനാണ് അമേരിക്കയുടെ ശ്രമം.
രാജ്യത്തിെൻറ 3ജി, 4ജി നെറ്റ്വർക്കുകളുടെ ചാലകശക്തിയായ വാവേയ് ഇക്കുറി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും. 59 ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ 5ജിയിൽ നിന്ന് വാവേയെ മാറ്റി നിർത്താനാണ് നീക്കം. ഏകദേശം 12,000 കോടിക്ക് മുകളിലാണ് ഇന്ത്യയിൽ നിന്നുള്ള 2018-19 സാമ്പത്തിക വർഷത്തിലെ വാവേയുടെ ലാഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.