ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര െഎ.ടി കമ്പനിയായ കോഗ്നിസെൻറിെൻറ മുംബൈയിലേയും ചെന്നൈയിലേയും അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി റിപ്പോർട്ട്. കോർപ്സ് ബാങ്കിലെ അക്കൗണ്ടുകളാണ് വകുപ്പ് മരവിപ്പിച്ചത്. കമ്പനി നൽകിയ ലാഭവിഹിതത്തിന് നികുതിയടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പിെൻറ നടപടി.
അതേ സമയം, ആദായ നികുതി വകുപ്പിെൻറ നടപടികൾ സ്ഥിരീകരിച്ച് കോഗ്നിസെൻറ് വക്താവ് രംഗത്തെത്തി. ആദായ നികുതി വകുപ്പിെൻറ നടപടിക്കെതിരെ കമ്പനി നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ കേസിലെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്തതായും വക്താവ് അറിയിച്ചു.
ലാഭവിഹതത്തിന് നികുതിയായി അടക്കേണ്ട 385 മില്യൺ ഡോളർ നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കോഗ്നിസെൻറിനെതിരെ ആദായ നികുതി വകുപ്പിെൻറ നടപടി. അതേ സമയം, സംഭവത്തെ കുറിച്ച് കൂടതൽ പ്രതികരണം നടത്താൻ കമ്പനി വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.