മുംബൈ: െഎഡിയയും വോഡഫോണും ലയിക്കുന്നതിെൻറ ഭാഗമായി െഎഡിയ സെല്ലുലാർ ലിമിറ്റഡ് ഇനി വോഡഫോൺ െഎഡിയ എന്ന പേരിലേക്ക് മാറും. മാറ്റത്തിന് അംഗീകാരം നൽകുന്നതിനായി െഎഡിയ സെല്ലുലാർ ബോർഡ് ജൂൺ 26ന് അസാധാരണ ജനറൽ മീറ്റിങ്(ഇ.ജി.എം) വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
കൂടാതെ 15000കോടിയോളം രൂപ കമ്പനിക്കായി സമാഹരിക്കാനുള്ള ബോർഡിെൻറ തീരുമാനവും ഇ.ജി.എമ്മിെൻറ പരിഗണന വിഷയമാവും. കടം ഇല്ലാതാക്കാനാണ് പണം ഉപയോഗപ്പെടുത്തുക. ലയന ശേഷമുള്ള കമ്പനിയുടെ ബാലൻസ് ഷീറ്റ് ശക്തിെപ്പടുത്തുകയാണ് ലക്ഷ്യം.
വോഡഫോൺ ഇന്ത്യയും െഎഡിയ സെല്ലുലാറും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായി മാറുന്നതിന് റെഗുലേറ്ററി അംഗീകാരമെന്ന കടമ്പയുടെ അവസാന ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.