ന്യൂഡൽഹി: ആദായനികുതി നൽകുന്നവർക്കും സർക്കാർ ജോലിയുള്ളവർക്കും വിരമിച്ച ജീവന ക്കാർക്കും ഇടക്കാല ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കർഷകർക്കുള്ള 6,000 രൂപ ലഭിക്കില്ല. എം.പിമാരും എം.എൽ.എമാരും മന്ത്രിമാരും പദ്ധതിയുടെ പരിധിക്ക് പുറത്താണ്. മുൻ എം.എൽ.എമാർക്കും എം.പിമാർക്കും ഇൗ ആനുകൂല്യത്തിന് അർഹതയില്ല. ജില്ലപഞ്ചായത്ത് പ്രസിഡൻറുമാർ, മേയർമാർ എന്നിവരും മുമ്പ് ഇൗ പദവികൾ വഹിച്ചവരും 10,000 രൂപയോ അതിൽ കൂടുതലോ സർക്കാർ പെൻഷൻ വാങ്ങുന്നവരും തുകക്ക് അർഹരല്ല. അഞ്ചേക്കറിൽ താഴെ കൃഷിഭൂമിയുള്ള കർഷകർക്കാണ് 6,000 രൂപ ലഭിക്കുക. 2000 രൂപയുടെ ആദ്യഗഡു മാർച്ച് 31നകം നൽകും.
ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, ചാർേട്ടഡ് അക്കൗണ്ടൻറുമാർ, രജിസ്റ്റർ ചെയ്ത ആർക്കിടെക്ടുമാർ എന്നിവരും ഇവരുടെ അടുത്തബന്ധുക്കളും ഗുണഭോക്താക്കളിൽ ഉൾപ്പെടില്ലെന്ന് പദ്ധതിയുടെ മാർഗ നിർദേശരേഖയിൽ പറയുന്നു. രണ്ടാം ഗഡു ലഭിക്കാൻ കർഷകർക്ക് ആധാർ നിർബന്ധമാക്കും. തെറ്റായി സത്യവാങ്മൂലം നൽകുന്നവരിൽനിന്ന് തുക തിരിച്ചുപിടിക്കും. നിയമനടപടിയും വരും.
2000 രൂപയുടെ മൂന്നു ഗഡുക്കളായി തുക ബാങ്ക് അക്കൗണ്ടിലാണ് നൽകുക. ‘പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി’ എന്ന പുതിയ പദ്ധതിക്ക് 75,000 കോടി രൂപയാണ് വാർഷികെച്ചലവ്. ആദ്യഗഡു നൽകാൻ 20,000 കോടി വേണം. 12 കോടി കർഷകർക്ക് പ്രയോജനം ലഭിക്കുെമന്നാണ് ധനമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.