ന്യൂഡൽഹി: വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയതായി റിപ്പോർട്ട ്. വിദേശ ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച വിവരം തേടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുേകഷ് അംബാനി, ഭാര്യ നീത അംബാനി, മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി, ഇഷ അംബാനി എന്നിവർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
2019 മാർച്ച് 28നാണ് ആദായ നികുതി വകുപ്പ് അംബാനിക്ക് നോട്ടീസയച്ചത്. 2015ലെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നോട്ടീസ്. ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെ കുറിച്ച് വിശദീകരണം ചോദിച്ചാണ് നോട്ടീസ്. മുകേഷ് അംബാനിക്കും കുടുംബത്തിനും എച്ച്.എസ്.ബി.സി ബാങ്കിൽ കള്ളപണ നിക്ഷേപമുണ്ടെന്നാണ് സംശയം.
അതേസമയം, നോട്ടീസ് ലഭിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് റിലയൻസ് രംഗത്തെത്തി. എന്നാൽ, വാർത്തകളോട് കൂടുതൽ പ്രതികരണം നടത്താൻ അവർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.