ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ആദ്യമായി ഒരു വനിത നിയമിക്കപ്പെേട്ടക്കും. ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധയായ പൂനം ഗുപ്തയുടെ പേരാണ് പരിഗണനയിലുള്ളതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ജെ.പി മോർഗനി’ലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് സാജിദ് ചിനോയ്, ‘ഇന്ത്യൻ സ്കൂൾ ഒാഫ് ബിസിനസി’ലെ പ്രഫസർ കൃഷ്ണമൂർത്തി സുബ്രമണ്യം എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യത്തിെൻറ കാലാവധി ആഗസ്റ്റിൽ അവസാനിച്ചതോടെ ഇൗ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ആദ്യം അരവിന്ദ് സുബ്രമണ്യത്തെ മൂന്നു വർഷത്തേക്കായിരുന്നു നിയമിച്ചത്.
പിന്നീട് ഒരു വർഷം നീട്ടി നൽകുകയായിരുന്നു. ഇദ്ദേഹത്തിെൻറ പിൻഗാമിയെ കണ്ടെത്താൻ റിസർവ് ബാങ്ക് മുൻ ഗവർണർ ബിമൽ ജലാനിെൻറ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.