ന്യൂഡൽഹി: ഇറക്കുമതിചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അധികനികുതി ചുമത്താനുള്ള യു.എസ് തീരുമാനത്തിനു മറുപടിയെന്നോണം ഇറക്കുമതി നികുതി വർധിപ്പിച്ച് ഇന്ത്യ. അമേരിക്കയിൽനിന്നുള്ള 30 ഉൽപന്നങ്ങൾക്ക് നികുതി കൂട്ടാനാണ് തീരുമാനം.
പുതുക്കിയ നികുതിനിരക്ക് ലോക വ്യാപാര സംഘടനക്ക് (ഡബ്ല്യൂ. ടി.ഒ ) കൈമാറി. 50 ശതമാനംവരെ നിരക്ക് കൂട്ടിയിട്ടുണ്ട്. ചില സ്റ്റീൽ, അലൂമിനിയം ഉൽപന്നങ്ങൾക്ക് യു.എസ് ചുങ്കം വർധിപ്പിച്ചിരുന്നു. ഇതിലൂടെ 1639 കോടി രൂപയുടെ ബാധ്യതയാണ് ഇന്ത്യക്കുണ്ടാവുക. ഇതേ നിരക്കിൽത്തന്നെ അമേരിക്കൻ ഉൽപന്നങ്ങൾക്കും നികുതി ഇൗടാക്കാനണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇതോടെ, മോേട്ടാർ സൈക്കിൾ, ഇരുമ്പ്, സ്റ്റീൽ ഉൽപന്നങ്ങൾ, ധാന്യങ്ങൾ, ബോറിക് ആസിഡ് തുടങ്ങിയവക്ക് വില കൂടും.
അമേരിക്കയിൽനിന്ന് ഇറക്കുമതിചെയ്യുന്ന മോേട്ടാർ സൈക്കിൾ, ബദാം, ആപ്പിൾ തുടങ്ങിയ 20 ഉൽപന്നങ്ങൾക്ക് 100 ശതമാനംവരെ ചുങ്കം ചുമത്താൻ മേയ് ആദ്യവാരം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ലോക വ്യാപാര സംഘടന കരാറിലെ സംരക്ഷണ വ്യവസ്ഥ അടിസ്ഥാനമാക്കിയാണിത്.
ഇറക്കുമതിചെയ്യുന്ന സ്റ്റീൽ, അലൂമിനിയം തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മാർച്ച് ഒമ്പതിന് ഏർെപ്പടുത്തിയ ഭാരിച്ച നികുതി, ലോകത്ത് വ്യാപാരയുദ്ധ ഭീഷണി ഉയർത്തിയിട്ടുണ്ട്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന 1300 ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്താനുള്ള യു.എസ് തീരുമാനത്തിന് മറുപടിയായി 106 അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചൈന 25 ശതമാനം ഇറക്കുമതിത്തീരുവ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.