വാഷിങ്ടൺ/ന്യൂഡൽഹി: ലോകബാങ്കിെൻറ ‘ഇൗസ് ഒാഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങിൽ നൂറാംസ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ. നികുതി പരിഷ്കാരം, ലൈസൻസ്, നിക്ഷേപകർക്കുള്ള സംരക്ഷണം, ബാങ്ക് കടങ്ങൾ നിർണയിക്കുന്നതിലെ വ്യവസ്ഥകൾ എന്നിവയാണ് രാജ്യത്തെ ഒറ്റയടിക്ക് 30 ചുവടുകൾ മുന്നോട്ടുകുതിക്കാൻ സഹായകമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ടുനിരോധനം, ചരക്കു സേവന നികുതി (ജി.എസ്.ടി )എന്നിവക്കെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ലോകബാങ്കിെൻറ സർട്ടിഫിക്കറ്റ്. 190 രാജ്യങ്ങളിൽ 130ാമതായിരുന്നു ഇന്ത്യയുെട സ്ഥാനം.
2003ൽ കൊണ്ടുവന്ന 37പരിഷ്കാരങ്ങളിൽ പകുതിയും വ്യാപാര-വ്യവസായ സൗഹൃദപരമാണെന്ന് ലോകബാങ്കിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ജി.എസ്.ടി വന്നതിനുശേഷം വ്യാപാരമേഖലയിലെ സാഹചര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
ലോകബാങ്കിെൻറ റാങ്കിങ്ങിൽ വലിയരാജ്യങ്ങളിൽ ഇൗവർഷം വൻ നേട്ടം ൈകവരിച്ചത് ഇന്ത്യ മാത്രമാണ്. ഒരു സംരംഭം തുടങ്ങുന്നതിന് 15 വർഷം മുമ്പ് രജിസ്ട്രേഷൻഅടക്കം നേടാൻ 127 ദിവസങ്ങൾ വേണ്ടസ്ഥാനത്ത് ഇപ്പോൾ അത് 30 ദിവസമായി കുറഞ്ഞു എന്നാണ് ലോകബാങ്കിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.