ന്യൂഡൽഹി: അമേരിക്കയുടെ വ്യവസായ നയങ്ങൾക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ട്. സ്റ്റീലിെൻറയും അലുമിനിയത്തിെൻറയും ഇറക്കുമതി ചുങ്കം വർധിപ്പിച്ച യു.എസ് ഭരണകൂടത്തിെൻറ നടപടിക്കെതിരെയാണ് ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കുന്നത്. ഇറക്കുമതി തീരുവയിൽ അമേരിക്ക യൂറോപ്യൻ യൂണിയൻ, ആസ്ട്രേലിയ, കാനഡ, മെക്സികോ എന്നിവർക്ക് ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.
ചില രാജ്യങ്ങൾക്ക് മാത്രം ഇറക്കുമതി ചുങ്കത്തിൽ ഇളവ് അനുവദിച്ച തീരുമാനത്തിനെതിരെയാണ് ഇന്ത്യ വ്യാപാര സംഘടനയെ സമീപിക്കുന്നത്. ഇതുസംബന്ധിച്ച കേന്ദ്രസർക്കാർ നിയമവിദഗ്ധരുടെ ഉപദേശം തേടിയെന്നാണ് റിപ്പോർട്ട്. അവരുടെ അഭിപ്രായത്തിെൻറ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യ തുടർനടപടികൾ സ്വീകരിക്കു.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉൽപന്നങ്ങൾക്ക് 25 ശതമാനം നികുതിയും അലുമിനിയത്തിന് 15 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് ഭരണകൂടം തീരുമാനമെടുത്തത്. അമേരിക്കൻ വ്യവസായങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.