ന്യൂഡൽഹി: ഇൗ വർഷം ഏപ്രിലോടെ ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്കിെൻറ 650 ശാഖകൾ തുറക്കാൻ ഉദ്ദേശിക്കുന്നതായി കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി മനോജ് സിൻഹ ലോക്സഭയിൽ അറിയിച്ചു.
ജനുവരി 30ന് റായ്പുരിലും റാഞ്ചിയിലും പൈലറ്റ് ശാഖകൾ തുറക്കും. രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഒാഫിസുകളെയും ബന്ധിപ്പിച്ചു സമഗ്ര ബാങ്കിങ് ശൃംഖലയാണ് ലക്ഷ്യമിടുന്നത്. പേമെൻറ്സ് ബാങ്ക് ഇതര ബാങ്കിങ് സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. പഞ്ചാബ് നാഷനൽ ബാങ്കുമായും പി.എൻ.ബി മെറ്റ്ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായും ഇക്കാര്യത്തിൽ ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.